‘ഫോം താൽക്കാലികമാണ്, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ടി20 ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ്’ : ഫോം വീണ്ടെടുത്ത ധ്രുവ് ജുറലിനെ പ്രശംസിച്ച് സഞ്ജു സാംസൺ | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
സീസണിൽ ആദ്യമായി ഫോമിലായ ധ്രുവ് ജുറേൽ 52 റൺസെടുത്തും സഞ്ജു സാംസൺ 71 റൺസെടുത്തും പുറത്താകാതെ നിന്നു.പിഴവുകൾ ടി20 ക്രിക്കറ്റിൻ്റെ ഭാഗമാണെന്നു മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പറഞ്ഞു.ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടിയ റോയൽസ് ഒന്നാം സ്ഥാനത്താണ്.
“ഞങ്ങളും അൽപ്പം ഭാഗ്യവാന്മാരാണ്. ശരിയായ പ്രക്രിയകളിൽ ഉറച്ചുനിൽക്കണം. ടി20 ക്രിക്കറ്റിൽ തെറ്റുകൾ സംഭവിക്കുമെന്ന് കരുതപ്പെടുന്നു, പ്രക്രിയയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.ഫലങ്ങൾ ഞങ്ങളുടെ വഴിക്ക് വരുന്നു. അതിനാൽ ഞങ്ങൾ അത് വ്യക്തമാണ് ഞങ്ങൾ ചെയ്യുന്നത് ശെരിയാണെന്ന് ” സഞ്ജു പറഞ്ഞു.197 റൺസ് പിന്തുടരുന്നതിനിടെ 33 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ സാംസൺ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
എൽഎസ്ജിയെ 200 റൺസിന് താഴെ പരിമിതപ്പെടുത്തിയതിന് തൻ്റെ ബൗളർമാരെ അഭിനന്ദിച്ചു.34 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ ധ്രുവ് ജുറലിൻ്റെ വിക്കറ്റ് കീപ്പർ-ബാറ്റർ ഒടുവിൽ ഫോം വീണ്ടെടുത്തതിന് സാംസൺ പ്രശംസിച്ചു.”ഫോം താൽക്കാലികമാണ്, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ടി20 ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ്. അവനെപ്പോലെയുള്ള ഒരു ചെറുപ്പക്കാരൻ, ടെസ്റ്റിൽ നമ്മൾ കണ്ടതുപോലെയുള്ള ശാന്തത അവനുണ്ട്. ഞങ്ങൾ അവനെ വിശ്വസിച്ചു” സഞ്ജു പറഞ്ഞു.