‘അർജൻ്റീനയ്ക്ക് വേണ്ടിയുള്ള അവസാന പോരാട്ടങ്ങൾ താൻ ആസ്വദിക്കുകയാണ് ‘: വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി | Lionel Messi
കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു.രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. അര്‍ജന്റൈന്‍ മധ്യനിര താരം ബോക്സില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മെസി കാല് വെക്കുകയായിരുന്നു.
കൊളംബിയ – ഉറുഗ്വെ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.ഈ ടൂര്‍ണമെന്റോടെ ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിന് അവസാനമാകുമോയെന്നാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മെസ്സി.”ഇത് തന്റെ അവസാന മത്സരങ്ങളെന്ന് എനിക്കറിയാം. താന്‍ പൂര്‍ണമായും ഈ മത്സരങ്ങള്‍ ആസ്വദിക്കുന്നു. തുടർച്ചയായി കോപ്പ അമേരിക്ക ഫൈനലില്‍ എത്തുകയെന്നത് ഒരിക്കലും എളുപ്പമല്ല. അര്‍ജന്റീനയുടെ താരങ്ങള്‍ക്കെല്ലാവര്‍ക്കും മത്സരം ആസ്വദിക്കണം. മത്സരത്തില്‍ എല്ലാ നിമിഷങ്ങളും എല്ലാവരും ആസ്വദിക്കണം” മെസ്സി പറഞ്ഞു.
അര്‍ജന്റീന അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോവുന്നത് കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി ഫൈനലുകൾ അർജന്റീന കളിച്ചു കഴിഞ്ഞു.തുടർച്ചയായ മൂന്നാം ഫൈനലാണ് മെസ്സിയും അർജന്റീനയും കളിക്കുന്നത്.ആറ് വ്യത്യസ്ത കോപ്പ അമേരിക്ക എഡിഷനുകളിലും സ്കോർ ചെയ്ത താരമായി ലയണൽ മെസ്സി മാറുകയും ചെയ്തു. അര്‍ജന്റീന ജേഴ്സിയിൽ മെസ്സി നേടുന്ന 109 ആം ഗോളായിരുന്നു ഇത്.അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി അര്‍ജന്റൈന്‍ മാറുകയും ചെയ്തു.ഇറാന് മുന്‍ താരം അലി ദേയിയെ മറികടന്നാണ് മെസ്സി രണ്ടാമതെത്തിയത്.
108 ഗോളോടെ അലി ദേയിക്കൊപ്പമായിരുന്നു മെസ്സി. നിലവില്‍ മെസ്സിക്ക് 109 ഗോളുകളായി. 130 ഗോളുകളോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാംസ്ഥാനത്ത്.2007, 2015, 2016, 2019, 2021, 2024 വര്‍ഷങ്ങളിലെ കോപ്പയിൽ മെസ്സി ഗോൾ നേടിയിട്ടുണ്ട്.2022 ലോകകപ്പ് വിജയത്തിനും 2021 കോപ്പ അമേരിക്ക വിജയത്തിനും ശേഷം മെസ്സിക്ക് തൻ്റെ ദേശീയ ടീമിനൊപ്പം തുടർച്ചയായ മൂന്നാം പ്രധാന കിരീടം നേടാനുള്ള അവസരമുണ്ട്.