പത്തു പേരുമായി ചുരുങ്ങിയിട്ടും ഉറുഗ്വേയെ ഒരു ഗോളിന് കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ | Copa America 2024
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വെച്ച് നടന്ന കോപ്പ അമേരിക്ക രണ്ടാം സെമി ഫൈനലിൽ ഉറുഗ്വേയെ 1-0 ന് തോൽപ്പിച്ച് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് കൊളംബിയ.ചൊവ്വാഴ്ച ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽ കാനഡയെ 2-0ന് തോൽപ്പിച്ച് അർജൻ്റീന ഫൈനലിൽ ഇടം നേടിയിരുന്നു.
ഏഴ് മഞ്ഞക്കാർഡുകളും ഒരു ചുവപ്പും ഉൾപ്പെട്ട ഒരു തർക്ക മത്സരത്തിൽ, അവസാന വിസിലിൽ ഇരു ടീമിലെയും കളിക്കാർ മൈതാനത്ത് ഏറ്റുമുട്ടുകയും ചെയ്തു .39-ാം മിനിറ്റിൽ ജെയിംസിൻ്റെ ഡീപ് കോർണറിൽ ഹെഡ് ചെയ്ത് ജെഫേഴ്സൺ ലെർമയാണ് കളിയിലെ ഏക ഗോൾ നേടിയത്.ജെയിംസ് റോഡ്രിഗസ് ടൂർണമെൻ്റിലെ തൻ്റെ ആറാമത്തെ അസിസ്റ്റ് നൽകി.ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി.
2021 കോപ്പയിൽ അർജന്റീനയുടെ ലയണല്‍ മെസ്സിയുടെ നൽകിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ് റോഡ്രിഗസ് മറികടന്നത്.1970 ലോകകപ്പിൽ ബ്രസീലിനായി പെലെയ്ക്ക് ശേഷം ഒരു പ്രധാന ടൂർണമെൻ്റിൽ ആറ് അസിസ്റ്റുകൾ നേടിയ ആദ്യത്തെ ദക്ഷിണ അമേരിക്കൻ താരമായി ജെയിംസ്.ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഡാനിയല്‍ മുനോസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ പത്തു പേരുമായാണ് കൊളംബിയ കളി തുടർന്നത്.
യുറഗ്വായ്യുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞ കാർഡ് നൽകിയത്. ഉറുഗ്വേക്കായി ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനെസ് ഒന്നിലധികം അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.2001 ന് ശേഷമുള്ള കൊളംബിയയുടെ ആദ്യ കോപ്പ അമേരിക്ക ഫൈനലാണ് ഇത്.ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫിൽഉറുഗ്വായ് കാനഡയെ നേരിടും.