ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ വ്യത്യസം വ്യത്യാസം ശുഭ്മാൻ ഗില്ലിൻ്റെ 104 ആയിരുന്നുവെന്ന് എബി ഡിവില്ലിയേഴ്സ് | IND vs ENG | Shubman Gill

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്.മത്സരത്തിൻ്റെ നിർണായകമായ മൂന്നാം ദിനത്തിൽ ഇന്ത്യ 30/2 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് ഗിൽ ക്രീസിലെത്തുന്നത്.

തുടക്കത്തിലേ ക്ലോസ് എൽബിഡബ്ല്യു കോളുകൾ അതിജീവിച്ച യുവ താരം 13 ഇന്നിംഗ്‌സുകളിലെ തൻ്റെ ആദ്യ ഫിഫ്റ്റിയിലേക്ക് നയിച്ചു. ഒടുവിൽ അദ്ദേഹം അത് സെഞ്ചുറിയാക്കി മാറ്റി.147 പന്തിൽ 11 ഫോറും രണ്ട് സിക്സും ഗിൽ 104 റൺസ് നേടി.ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിൻ്റെ മൂന്നാം സെഞ്ചുറിയും ഇന്ത്യക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോഴുള്ള ആദ്യ സെഞ്ചുറിയുമാണ്.12 ഇന്നിംഗ്‌സുകളുടെ നീണ്ട വരണ്ട സ്‌പെല്ലിന് ശേഷമാണ് ശുഭ്‌മാൻ്റെ സെഞ്ച്വറി വന്നത്.

ശ്രേയസ് അയ്യരുമൊത്തുള്ള കൂട്ടുകെട്ട് ഇന്ത്യയുടെ ഇന്നിംഗ്‌സിൽ നിർണായകമായി മാറി. ഇംഗ്ലണ്ടിന് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ 399 റൺസ് വിജയലക്ഷ്യം വെക്കാൻ ഇന്ത്യക്ക് സാധിച്ചത് ഗില്ലിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ്. ജസ്പ്രീത് ബുംറയുടെ തീക്ഷ്ണമായ സ്‌പെല്ലും യശസ്വി ജയ്‌സ്വാളിൻ്റെ 209 റൺസും ഇന്ത്യയുടെ വിജയത്തിൻ്റെ പ്രധാന ഘടകങ്ങളായി പലരും വീക്ഷിക്കുമ്പോൾ ക്രെഡിറ്റ് ഗില്ലിന് നൽകണമെന്ന് ഡിവില്ലിയേഴ്‌സ് കരുതി.വിശാഖപട്ടണത്തിൽ ഗിൽ അസാമാന്യമായ സ്വഭാവമാണ് കാണിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു.

” ഗിൽ രണ്ടാം ഇന്നിങ്സിൽ അവിശ്വസനീയമായ ഇന്നിംഗ്സ് കളിച്ചു.എന്തൊരു അവിശ്വസനീയമായ കളിക്കാരനാണ് ഗിൽ ,അദ്ദേഹം തൻ്റെ സാങ്കേതികതയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവന്നോ എന്നറിയില്ല പക്ഷെ ഈ ഇന്നിംഗ്സ് ഗില്ലിന്റെ മികവ് കാണിക്കുന്നതായിരുന്നു.ഒരു വലിയ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി, അത് തന്നെയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം,” ഡിവില്ലിയേഴ്‌സ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Rate this post