ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പൊരുതി കീഴങ്ങി ഇന്ത്യ | India vs Australia | AFC Asian Cup 2023
ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ആദ്യ പകുതിയിൽ ഓസീസിനെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്താൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ ഗോളുകൾ പിറന്നത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.ഇർവിൻ പകരക്കാരനായി ഇറങ്ങിയ ജോർദാൻ ബോസ് എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഓസ്ട്രേലിയയുടെ അധിപത്യമാണ് മത്സരമാണ് കാണാൻ സാധിച്ചത്. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്നതോടെ ഓസ്ട്രേലിയക്ക് ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. മികച്ച ഡിഫെൻസിവ് പ്രകടനം ആദ്യ പകുതിയിൽ ഇന്ത്യ കാഴ്ച്ചവെച്ചു.ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളു നേടിയതിൽ ഓസ്ട്രേലിയ തന്നെയായിരുന്നു.
ഓസ്ട്രേലിയയുടെ ആക്രമണങ്ങൾക്കിടയിലും ഇന്ത്യയുടെ ഭാഗത്ത് നിന്നും ചില മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 21 ആം മിനുട്ടിൽ ഓസ്ട്രേലിയക്കു മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.
That is BOSS from BOS ⭐️
— Paramount+ Australia (@ParamountPlusAU) January 13, 2024
Fellow substitute Riley McGree burst through the India defence before setting up Jordan Bos for his first @Socceroos goal 😆
Catch the #AsianCup2023 live on Paramount+ 📺 #AUSvIND pic.twitter.com/Hx1KIbh2LW
അതിനു ശേഷം നിരവധി തവണ ഓസീസ് ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. അതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ മത്സരത്തിലെ ആദ്യ ഗോൾ നേടി. 50 ആം മിനുട്ടിൽ ഇർവിൻ ആണ് ഓസ്ട്രേലിയക്ക് അർഹമായ ലീഡ് നൽകിയത്. 72 ആം മിനുട്ടിൽ ഓസ്ട്രേലിയ രണ്ടാം ഗോൾ നേടി. വലതു വിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ മക്ഗ്രീ കൊടുത്ത പാസ് പകരക്കാരനായി ഇറങ്ങിയ ജോർദാൻ ബോസ് അനായാസം വലയിലാക്കി.