38 കാരന്റെ അഴിഞ്ഞാട്ടം ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം കാലിൽ ഇന്നും പിറന്ന മനോഹരമായ രണ്ടു ഗോളുകൾ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാജിക്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ റിയാദിൽ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അൽ നാസർ സ്വാന്തമാക്കിയത്.

ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് അൽ നാസറിനായി പുറത്തെടുത്തത്.ഗ്രൂപ്പ് ഇയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റായി അൽ നാസർ ഒന്നാം സ്ഥാനത്താണ്. മത്സരത്തിന്റെ 25 ആം മിനുട്ടിൽ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും ബ്രസീലിയൻ താരം ആൻഡേഴ്‌സൺ ടാലിസ്ക നേടിയ ഗോളിൽ അൽ നാസർ ലീഡെടുത്തു. 56 ആം മിനുട്ടിൽ സെനഗലീസ് സ്‌ട്രൈക്കർ സാദിയോ മാനെ അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി.

61 ആം മിനുട്ടിൽ പെനാൽറ്റി റൊണാൾഡോ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി. ബോക്സിനു പുറത്ത് നിന്നും റൊണാൾഡോയുടെഇടംകാൽ ഷോട്ട് അൽ ദുഹൈൽ ഗോൾ കീപ്പറെ മറികടന്ന് വലയിലായി. എന്നാൽ 63 ആം മിനുട്ടിൽ ഇസ്മായിൽ മുഹമ്മദും 67 ആം മിനുട്ടിൽ അൽമോസ് അലിയും നേടിയ ഗോളിൽ ഖത്തർ ക്ലബ് തിരിച്ചുവരവിന്റെ സൂചനകൾ നൽകി സ്കോർ 3 -2 ആക്കി മാറ്റി.

81 ആം മിനുട്ടിൽ മറ്റൊരു മനോഹരമായ ഇടം കാൽ ഗോളിലൂടെ റൊണാൾഡോ മത്സരത്തിലെ രണ്ടാമത്തെയും അൽ നാസറിന്റെ നാലാമത്തെയും ഗോൾ നേടി. 85 ആം മിനുട്ടിൽ മൈക്കൽ ഒലുംഗ അൽ ദുഹൈലിനായി ഒരു ഗോൾ കൂടി നേടി സ്കോർ 4 -3 ആക്കി കുറച്ചു.

Rate this post