‘സഞ്ജു സാംസൺ ഇവിടെയും നന്നായി കളിച്ചില്ലെങ്കിൽ….. ‘ : മലയാളി താരത്തിന് മുന്നറിയിപ്പുമായി ആകാശ ചോപ്ര

അയർലൻഡിനെതിരായ ഇന്ന് നടക്കുന്ന ആദ്യ ടി20 ഐ മത്സരത്തിനുള്ള തന്റെ ടോപ് സിക്സ് ബാറ്റിംഗ് ഓർഡർ പ്രഖ്യാപിചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.വെസ്റ്റ് ഇൻഡീസിനെതിരെ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെതിരെ ചോപ്ര കടുത്ത വിമര്ശനം ഉയർത്തുകയും ചെയ്തു.

അയർലൻഡ് പരമ്പരയിൽ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ മുന്നോട്ടുള്ള കാര്യങ്ങൾ നന്നായി നടക്കില്ലെന്ന് പറഞ്ഞു.മെൻ ഇൻ ബ്ലൂസ് വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിച്ചിരുന്നു.അഞ്ചാം മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റതിന് ശേഷം 3-2 ന് അത് തോറ്റു.വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെ സഞ്ജു സാംസൺ നിരവധി വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്, കളിക്കാരൻ റൺസ് എടുക്കുന്നതിലും ടീമിനെ സഹായിക്കുന്നതിലും പരാജയപ്പെട്ടു.എന്നാൽ ബാറ്റിംഗ് ലൈനപ്പിൽ സഞ്ജുവിന് മൂന്നാം സ്ഥാനം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി ക്രിക്കറ്റ് പണ്ഡിതർ അദ്ദേഹത്തെ പിന്തുണച്ചു.

അയർലൻഡ് പരമ്പരയിൽ പരാജയപ്പെട്ടാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെടാനുള്ള സഞ്ജുവിന്റെ സാധ്യതകൾ ഇല്ലാതാക്കും. ചെറിയ ബൗണ്ടറികൾ ആയതിനാലും സ്‌കോർ ചെയ്യാൻ പറ്റിയ സ്ഥലമായതിനാൽ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും ടീമിനായി ഓപ്പൺ ചെയ്യണമെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

ഗെയ്‌ക്‌വാദിന് ഇതൊരു വലിയ പരമ്പരയാണെന്നും ചോപ്ര കൂട്ടിച്ചേർത്തു.മൂന്നാം നമ്പറിൽ സഞ്ജു സാംസണെ ഇറക്കിയിട്ട് തന്റെ യഥാർത്ഥ സ്ഥലത്ത് പ്രകടനം നടത്തിയില്ലെങ്കിൽ കാര്യങ്ങൾ സുഖകരമാകില്ലെന്നും 45 കാരൻ പറഞ്ഞു.

Rate this post