‘മാർവെൽ ഗോളാഘോഷം’ : ഇന്റർ മയാമിയിലെ ഗോൾ ആഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് അമേരിക്കയെ പിടിച്ചുകുലുക്കി. എന്നാൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് മെസിയുടെ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അദ്ദേഹത്തിന്റെ ഗോൾ ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗോളുകൾ നേടിയതിന് ശേഷം മെസ്സി മാർവൽ-തീം ആഘോഷങ്ങൾ ചെയ്യുന്നതാണ് കാണാൻ സാധിച്ചത്.

അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ മെസ്സി ഗോൾ കണ്ടെത്തിയപ്പോൾ, ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാമിനെ ചൂണ്ടിക്കാണിച്ച് ‘ഹോൾഡ് മൈ ബിയർ’ ആഘോഷം നടത്തുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ മെസ്സിയുടെ ഭാര്യ ആന്റണെല റൊക്കൂസോ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മെസ്സിയുടെ ആഘോഷം ‘തോറിനെ” ആസ്‍പദമാക്കിയുള്ളതെന്ന് പറഞ്ഞു.ഒർലാൻഡോ സിറ്റി എഫ്‌സിക്കെതിരെ ഇരട്ടഗോൾ നേടിയപ്പോൾ അദ്ദേഹം തീം തുടർന്നു. മെസ്സി അടുത്ത മാർവൽ കഥാപാത്രമായ ബ്ലാക്ക് പാന്തറിലേക്ക് പോയി, ഗോൾ നേടിയപ്പോൾ ‘വക്കണ്ട ഫോറെവർ’ പോസ് ആവർത്തിച്ചു.

ക്വാർട്ടർ ഫൈനലിൽ ഷാർലറ്റ് എഫ്‌സിക്കെതിരെ സ്കോർ ചെയ്തപ്പോൾ സ്പൈഡർമാനെയാണ് അനുകരിച്ചത്.ഇപ്പോൾ അദ്ദേഹത്തിന്റെ മാർവൽ തീം ആഘോഷങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകർ ആശ്ചര്യപ്പെടാൻ തുടങ്ങി.മാർവലുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്താനുള്ള മുഴുവൻ ആശയവും കൊണ്ടുവന്നത് തന്റെ കുട്ടികളാണെന്ന് മെസ്സി വെളിപ്പെടുത്തി. തന്റെ ആഘോഷങ്ങൾ തന്റെ കുട്ടികൾ സമീപത്തുള്ളപ്പോൾ മാത്രമാണെന്നും മെസ്സി പറഞ്ഞു. അതിനാൽ അടുത്ത മത്സരത്തിൽ മെസ്സിയുടെ ഏറ്റവും പുതിയ മാർവൽ കഥാപാത്രത്തെ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

നിർഭാഗ്യവശാൽ ആഗസ്റ്റ് 31 വരെ ഇന്റർ-മിയാമി എവേ ഗെയിമുകൾ ഉള്ളതിനാൽ മെസ്സി മാർവൽ ആഘോഷങ്ങൾ നടത്തിയേക്കില്ല. എന്നാൽഇന്റർ മിയാമിക്കും മെസ്സിക്കും അവരുടെ ആദ്യ ട്രോഫി നേടാൻ കഴിയുമെങ്കിൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഏത് ആഘോഷമാണ് നടത്തുന്നതന്നേറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Rate this post