ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ | Cristiano Ronaldo
സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്.
അൽ നാസറിനായി മാർസെലോ ബ്രോസോവിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.സീസണിലെ തൻ്റെ 33-ാം ഗോൾ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ അൽ നാസർ മാർസെലോ ബ്രോസിവിച്ച് നേടിയ ഗോളിലൂടെ മുന്നിലെത്തി.ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസിൻ്റെ ക്രോസ് അൽ അഖ്ദൗദ് ഡിഫൻഡറിൽ തട്ടി ഗതി മാറിയെങ്കിലും ബോക്‌സിൻ്റെ അരികിൽ നിന്നുള്ള ഷോട്ടിലൂടെ ബ്രോസോവിച്ച് ഗോൾ നേടി.
15 ആം മിനുട്ടിൽ ലീഗിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രോസോവിച്ചിൻ്റെ പാസിൽ നിന്നുള്ള സാദിയോ മാനെയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു.60-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഹസൻ അൽ ഹബീബ് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ അൽ അഖ്ദൂദ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.പത്തു മിനിറ്റിനുശേഷം അയ്‌മെറിക് ലാപോർട്ടയുടെ സ്ലോപ്പി ഡിഫൻഡിംഗിൽ നിന്നും അഖ്ദൂദ് സമനില പിടിച്ചു.
സേവിയർ ഗോഡ്‌വിൻ ആണ് ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നും തോന്നുന്ന സമയത്താണ് , 91-ാം മിനിറ്റിൽ ക്രൊയേഷ്യൻ സ്വയം ബ്രോസോവിച്ചിന്റെ ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്നും വന്ന ക്രോസിൽ നിന്നുളളുള്ള റൊണാൾഡോയുടെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടിയെങ്കിലും റീബൗണ്ടിൽ ബ്രോസോവിച്ച് ഗോളാക്കി മാറ്റി അൽ നാസറിനെ വിജയത്തിലെത്തിച്ചു.അൽ നാസർ നിലവിൽ ലീഗ് ലീഡർ അൽ ഹിലാലിനേക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ്.മെയ് 17ന് സൗദി പ്രോ ലീഗിൽ അൽ നാസർ അൽ ഹിലാലിനെ നേരിടും.