ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും ഇന്റർ മയാമിക്കെതിരെ 6 ഗോളിന്റെ ജയവുമായി അൽ നാസർ | Lionel Messi | Al Nassr

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരിന്നിട്ടും ഇന്റർ മയാമിക്കെതിരെ എതിരില്ലാത്ത ആര് ഗോളിന്റെ വിജയവുമായി അൽ നാസർ. 83-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.അൽ നാസറിന്റെ സമ്പൂർണ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

പരിക്ക് മൂലമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലത്തെ മത്സരം കളിക്കാൻ കഴിയാതിരുന്നത്. റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഇന്റർ മയാമി അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ബ്രസീലിയൻ ടാലിസ്കയുടെ തകർപ്പൻ ഹാട്രിക്കിന്റെ പിന്ബലത്തിലാണ് അൽ നാസർ വമ്പൻ ജയം സ്വന്തമാക്കിയത്.മുൻ ബാഴ്‌സലോണ താരങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ് എന്നിവരോടൊപ്പം കളി തുടങ്ങിയ ഇൻ്റർ മയാമി 12 മിനിറ്റിനുള്ളിൽ 3-0ന് പിന്നിലായി.

ഒരിക്കൽ പോലും ഒരു തിരിച്ചു വരവിന്റെ സൂചനകൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മൂന്നാം മിനുട്ടിൽ പോർച്ചുഗീസ് താരം ഒട്ടാവിയോയുടെ ഗോളിൽ അൽ നാസർ ലീഡെടുത്തു. 10 ആം മിനുറ്റിൽ ടാലിസ്ക അൽ നാസറിന്റെ ലീഡുയർത്തി , 13 ആം മിനുട്ടിൽ അയ്മെറിക് ലാപോർട്ടെ സ്കോർ 3 -0 ആക്കി ഉയർത്തി.മിയാമി ഗോൾകീപ്പർ ഡ്രേക്ക് കാലെൻഡറെ കാഴ്ചക്കാരനാക്കി മാറ്റി സ്വന്തം ഹാഫിൽ നിന്നാണ് ലപോർട്ട ഗോൾ നേടിയത്.

ഹാഫ് ടൈമിന് മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി സ്പോട്ടിൽ നിന്ന് ടാലിസ്ക തൻ്റെ രണ്ടാം ഗോളും ഗോളും നേടി. 68 ആം മിനുട്ടിൽ മുഹമ്മദ് മാരൻ ഒരു ഹെഡ്ഡറിൽ നിന്നും അൽ നാസറിന്റെ അഞ്ചാം ഗോൾ നേടി. 73 ആം മിനുറ്റിൽ നേടിയ ഗോളിലൂടെ ടാലിസ്ക തന്റെ ഹാട്രിക്ക് പൂർത്തിക്കായി.ഇന്റർ മയാമി ആറു ഗോളിന് പുറകിൽ നിൽക്കുമ്പോഴാണ് പകരക്കാരനായി ലയണൽ മെസ്സി കളത്തിൽ ഇറങ്ങിയത്.

Rate this post