തകർപ്പൻ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും|Al Nassr| Cristiano Ronaldo

ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ ഇറാനിയൻ താരം മിലാദ് സർലക്ക് റൊണാൾഡോയുടെ കാലിൽ ചവിട്ടിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി.

അതിനു ശേഷമാണ് അൽ നാസറിന്റെ മത്സരത്തിലെ രണ്ടു ഗോളുകളും പിറക്കുന്നത്. 62 ആം മിനുട്ടിൽ മാഴ്‌സെലോ ബ്രോസോവിച്ചിന്റെ പാസിൽ നിന്നും അബ്ദുൾറഹ്മാൻ ഗരീബ് അൽ നാസറിന് ലീഡ് നേടിക്കൊടുത്തു. 72 ആം മിനുട്ടിൽ മുഹമ്മദ് കാസിം നേടിയ ഗോൾ അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി.രണ്ട് വർഷം മുമ്പ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പെർസെപോളിസിൽ ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കിയതിനാൽ ശൂന്യമായ ആസാദി സ്റ്റേഡിയത്തിലാണ് ഗെയിം കളിച്ചത്.

ഇറാനിയൻ ആരാധകർക്ക് റൊണാൾഡോയെയും സൗദി അറേബ്യൻ ടീമിന്റെ സാദിയോ മാനെ, മാർസെലോ ബ്രോസോവിച്ച് എന്നിവരെയും കാണാനുള്ള അവസരം നഷ്ടപ്പെട്ടു.സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായ മത്സരത്തിൽ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഗോളൊന്നും നേടാൻ സാധിച്ചില്ല.

ജയത്തോടെ അൽ നാസർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.ഖത്തറിന്റെ അൽ ദുഹൈലും താജിക്കിസ്ഥാന്റെ ഇസ്തിക്ലോളിനുമാണ് രണ്ടു മൂന്നും സ്ഥാനങ്ങളിൽ.40 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 10 ഗ്രൂപ്പ് ജേതാക്കളും ആറ് മികച്ച റണ്ണേഴ്‌സ് അപ്പും മാത്രമേ രണ്ടാം റൗണ്ടിലേക്ക് കടക്കുകയുള്ളൂ.

Rate this post