‘സൗദിയിൽ 38 കാരന്റെ വിളയാട്ടം’ : ഇരട്ട ഗോളുകളുമായി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് അൽ നാസറിന് നേടികൊടുത്ത് റൊണാൾഡോ |Cristiano Ronaldo

എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ക്രിസ്ത്യാനോയുടെ അൽ നാസർ. പത്തു പേരായി ചുരുങ്ങിയ അൽ നാസർ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് രണ്ടു ഗോൾ നേടി വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എക്സ്ട്രാ ടൈമിലെ ഹെഡ്ഡർ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്. അൽ നാസറിനൊപ്പം റൊണാൾഡോയുടെ ആദ്യ കിരീടമാണിത്.

തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ അൽ ഹിലാലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 14 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നും ലഭിച്ച അവസരത്തിൽ നിന്നും ടാലിസ്ക ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 31 ആം മിനുട്ടിൽ അൽ നാസറിന് അവസരം ലഭിച്ചെങ്കിലും ഫോഫാനയുടെ ക്രോസ്സ് ബ്രോസോവിച്ചിന് കണക്റ്റ് ചെയ്യാൻ സാധിച്ചില്ല.

ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം 51 ആം മിനുട്ടിൽ അൽ ഹിലാൽ മുന്നിലെത്തി.മൈക്കൽ ആണ് ഹിലാലിന്റെ ഗോൾ നേടിയത്. 58 ആം മിനുട്ടിൽ റൊണാൾഡോയുടെ ലോങ്ങ് റേഞ്ച് ശ്രമം പുറത്തേക്ക് പോയി.61 ആം മിനുട്ടിൽ ടാലിസ്കയുടെ ഗോൾ ശ്രമം മറ്റൊരു മികച്ച സേവ് ഉപയോഗിച്ച് അൽ ഒവൈസ് അൽ നാസറിന് സമനില ഗോൾ നിഷേധിച്ചു. 70 ആം മിനുട്ടിൽ അല്ല നാസറിന് വലിയ തിരിച്ചടിയായി അദ്ബുലേല അൽ അമ്‌രിക്ക് ചുവപ്പ് കാർഡ് കണ്ടു.

എന്നാൽ ശക്തമായി തിരിച്ചടിച്ച അൽ നസ്ർ 74 ആം മിനുട്ടിൽ റൊണാൾഡോയിലൂടെ തിരിച്ചടിച്ചു.വലതു വിങ്ങിൽ നിന്നുള്ള പാസ് മികച്ചൊരു ഫിനിഷിങിലൂടെ റൊണാൾഡോ വലയിലാക്കി.മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും വിജയ് ഗോളിനായി ആക്രമിച്ചു കളിച്ചു.ഇഞ്ചുറിടൈമിൽ അൽ ഹിലാലിന്‌ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും സാവിച്ചിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 93 ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ട് അൽ ബുലായാഹി സൂപ്പർമാൻ സേവിലൂടെ തടഞ്ഞു.98 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ഡർ ഗോളിലൂടെ അൽ നാസർ മുന്നിലെത്തി. ഫൊഫാനയുടെ ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി തിരിച്ചു വന്നെങ്കിലും റൊണാൾഡോ ഹെഡറിലൂടെ ഹിലാൽ വലയിലാക്കി.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ അൽ ഹിലാൽ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരുന്നു.സൗദ് അബ്ദുൾ ഹമീദ് എടുത്ത ഒരു റോക്കറ്റ് ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

Rate this post