അർജന്റീനയുടെ മാലാഖ കളി നിർത്തുന്നു : കോപ്പ അമേരിക്ക 2024ന് ശേഷം ദേശീയ ടീമിൽ നിന്ന് ഏഞ്ചൽ ഡി മരിയ വിരമിക്കും|Ángel Di María
അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നു.2024 ൽ കോപ്പ അമേരിക്ക കളിച്ചതിന് ശേഷം വിരമിക്കാൻ ഒരുങ്ങുകയാണ് ഡി മരിയ.2008 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച 35 കാരൻ ദേശീയ ടീമിനായി 132 മത്സരങ്ങൾ കളിച്ചിട്ടുണ്ട്,29 ഗോളുകളും നേടിയിട്ടുണ്ട്.ഖത്തർ ലോകകപ്പ് കോപ്പ അമേരിക്ക ഫൈനൽസിമ എന്നിവ നേടിയ അര്ജന്റീന ടീമിൽ ഡി മരിയ അംഗമായിരുന്നു.
2008 സെപ്റ്റംബറിൽ ഡി മരിയ അർജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഡി മരിയ രണ്ട് വർഷത്തിന് ശേഷം അർജന്റീനയുടെ ലോകകപ്പ് കാമ്പെയ്‌നിന്റെ പ്രധാന ഭാഗമായി മാറി.അർജന്റീനക്കാരൻ ഇതിനകം 4 ഫിഫ ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. അർജന്റീനയ്‌ക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്.
ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടി കൊടുക്കുന്നതിൽ തന്റേതായ പങ്ക് വഹിച്ചിട്ടുള്ള സൂപ്പർതാരമാണ് എയ്ഞ്ചൽ ഡി മരിയ.പ്രത്യേകിച്ച് ഫ്രാൻസിനെതിരെ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരുന്നത്. ഒരു ഗോളും ഡി മരിയ മത്സരത്തിൽ കരസ്ഥമാക്കിയിരുന്നു.2021-ലെ കോപ്പ അമേരിക്ക ഫൈനൽ വിജയത്തിൽ ബ്രസീലിനെതിരെയും 2022-ൽ ഇറ്റലിക്കെതിരായ ഫൈനൽസിമ വിജയത്തിലും ഡി മരിയ സ്കോർ ചെയ്തു
🚨 JUST IN: Ángel Di María will RETIRE from Argentina National Team after Copa America 2024. @ESPNArgentina 💔🥲🇦🇷 pic.twitter.com/yc7wO8SLVQ
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 7, 2023
2023-ൽ തന്റെ മുൻ ക്ലബ്ബായ ബെൻഫിക്കയിലേക്ക് മടങ്ങിയ ഡി മരിയ റൊസാരിയോ സെൻട്രൽ, റയൽ മാഡ്രിഡ്, മാച്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി, യുവന്റസ് തുടങ്ങിയ ടീമുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.2013-14ൽ റയൽ മാഡ്രിഡിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലീഗ് കിരീടവും അദ്ദേഹം നേടി. ഫ്രാൻസിൽ അഞ്ച് ലീഗ് കിരീടങ്ങൾ ഈ മുന്നേറ്റക്കാരൻ നേടിയിട്ടുണ്ട്.2026 ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ ഡി മരിയ കളിച്ചിരുന്നു.
🇦🇷 Angel Di Maria stats for Argentina national team:
— Sholy Nation Sports (@Sholynationsp) September 7, 2023
👕 132 games
⚽️ 29 goals
🎯 27 assists
🤝 56 goal contributions
🏆 1 Copa America
🏆 1 Finalissima
🏆 1 World Cup
🏅 1 Olympic Gold Medal pic.twitter.com/0WiEiuSztY
Leo Messi giving Ángel Di María the Captain’s armband amongst a glorious standing ovation from the fans!
— Sara 🦋 (@SaraFCBi) September 8, 2023
The fairytale is COMPLETE 🇦🇷🐐🫶🏻 pic.twitter.com/IjGuVqujCl