കോപ്പ അമേരിക്കക്ക് മുന്നോടിയായി പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങിലും ലോക ചാമ്പ്യന്മാരായ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ലയണൽ സ്‌കലോനിയുടെ ടീം ജൂണിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുകയും രണ്ടും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ഇക്വഡോറിനെതിരെ 1-0 ൻ്റെ വിജയവും രണ്ടാമത്തേത് വാഷിംഗ്ടണിൽ ഗ്വാട്ടിമാലയ്‌ക്കെതിരെ 4-1 ൻ്റെ വിജയവുമാണ്.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമില്ല, ഫ്രാൻസും ബെൽജിയവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. ബ്രസീൽ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു. പോർച്ചുഗൽ ആറാം സ്ഥാനത്തും നെതർലൻഡ്സ് ഏഴാം സ്ഥാനത്തും സ്പെയിൻ എട്ടാം സ്ഥാനത്തുമാണ്.ഒൻപതാം സ്ഥാനത്ത് ക്രോയേഷ്യയും പത്താം സ്ഥാനത്ത് ഇറ്റലിയുമാണ്.
🇦🇷🇫🇷🇧🇪🇧🇷🏴🇵🇹🇳🇱🇪🇸🇭🇷🇮🇹
— FIFA World Cup (@FIFAWorldCup) June 20, 2024
The latest #FIFARanking! 📈
1: അർജൻ്റീന 2: ഫ്രാൻസ്3: ബെൽജിയം4: ബ്രസീൽ5: ഇംഗ്ലണ്ട്6: പോർച്ചുഗൽ7: നെതർലൻഡ്സ്: സ്പെയിൻ9: ക്രൊയേഷ്യ: ഇറ്റലി