‘ഇന്ത്യക്ക് ജയിക്കാൻ 192 റൺസ്’ :രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അശ്വിനും കുൽദീപും | IND vs ENG

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 192 റൺസിന്റെ വിജയ ലക്ഷ്യവുമായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 145 റൺസിന്‌ ഓൾ ഔട്ടായി.5 വിക്കറ്റ് നേടിയ അശ്വിന്റെയും 4 വിക്കറ്റ് നേടിയ കുൽദീപിന്റെയും മിന്നുന്ന ബൗളിംഗാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ തകർത്തത്. 60 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ

തുടക്കത്തിൽ തന്നെ ബെന്‍ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11) എന്നിവരെ പുറത്താക്കി അശ്വിൻ ഇഗ്ലണ്ടിനെ തകർത്തു.60 റൺസെടുത്ത ക്രൗളിയെ കുൽദീപ് യാദവ് പുറത്താക്കി. പിന്നാലെ നാല് റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കൂടെ കുൽദീപ് പുറത്താക്കി. സ്കോർ 120 ൽ നിൽക്കെ 30 റൺസ് നേടിയ ജോണി ബെയർസ്റ്റോവിനെ ജഡേജ പുറത്താക്കി. പിന്നാലെ ടോം ഹാർട്ട്ലിയെയും റോബിൻസനെയും കുൽദീപ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് 8 വിക്കറ്റിന് 133 എന്ന നിലയിലായി. 17 റൺസ് ബെൻ ഫോക്സിനെയും ആൻഡേഴ്സണെയും പുറത്താക്കി അശ്വിൻ ഇംഗ്ലണ്ട് ഇന്നിംഗ്ഡ് 145 ൽ അവസാനിപ്പിച്ചു.

ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിം​ഗ് തുടങ്ങിയത്. ധ്രുവ് ജുറേലിന്റെ 90 റൺസിൽ ഇന്ത്യൻ സ്കോർ 307ൽ എത്തി. കുൽദീപ് യാദവ് നിർണായകമായ 28 റൺസ് നേടി. 28 റൺസ് നേടിയ കുൽദീപിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 96 പന്തിൽ ധ്രുവ് ജുറെല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധസെഞ്ചുറി തികക്കുകയും ചെയ്തു. കുല്‍ദീപ് പുറത്തായതിന് പിന്നാലെ മത്സരത്തിന്‍റെ 90-ാം ഓവറില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ സിംഗിള്‍ ഓടിയെടുത്താണ് ജുറെല്‍ ഫിഫ്‌റ്റി പൂര്‍ത്തിയാക്കിയത്.

എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ കുൽദീപിന് സാധിച്ചു. ആകാശ് ദീപിനെയും സിറാജിനെയും കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ ഇന്ത്യൻ സ്കോർ 300 കടത്തി. 9 റൺസ് നേടിയ ആകാശ് ദീപിനെ ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.സ്കോർ 307 ൽ നിൽക്കെ 90 റൺസ് നേടിയ ജുറൽ പത്താമനായി പുറത്തായി. 149 പന്തിൽ നിന്നും 6 ഫോറം 4 സിക്‌സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിംഗ്സ്.

Rate this post