ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ അൽ ഗരാഫയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ-ഗരാഫയെ 3-1 ന് പരാജയപ്പെടുത്തി അൽ നാസർ.ഖത്തറിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.അൽ-ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അൽ-നാസർ ക്യാപ്റ്റൻ ഒന്നിലധികം അവസരങ്ങൾ പാഴാക്കിയെങ്കിലും രണ്ടാം പകുതിയുടെ വിസിൽ മുഴങ്ങി 50 സെക്കൻഡുകൾക്ക് ശേഷം ദിവസം അക്കൗണ്ട് തുറന്നു.
ആദ്യ പകുതിയിൽ റൊണാൾഡോയ്ക്ക് നിരാശാജനകമായ സമയം ആയിരുന്നെങ്കിലും രണ്ടാം പകുതിയിൽ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഗോൾ നേടി റൊണാൾഡോ സ്കോർ ഷീറ്റിലെത്തി.സുൽത്താൻ അൽ ഗന്നം നൽകിയ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ് ചെയ്താണ് റൊണാൾഡോ ഗോൾ നേടിയത്.58 ആം മിനുട്ടിൽ ഏഞ്ചലോ ഗബ്രിയേൽ അൽ നാസറിന്റെ രണ്ടാം ഗോൾ നേടി.64-ാം മിനിറ്റിൽ റൊണാൾഡോ തൻ്റെ രണ്ടാം ഗോൾ നേടി. 75-ാം മിനിറ്റിൽ അൽ ഗരാഫയ്‌ക്കായി ജോസെലു ഒരു ഗോൾ മടക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 912, 913 ഗോളുകളാണ് ഇന്നലെ പിറന്നത്. ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കാൻ അൽ നാസറിന് അവസാന മൂന്ന് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് രണ്ട് പോയിൻ്റുകൾ മാത്രമേ ആവശ്യമുള്ളൂ.വിജയത്തോടെ, വെസ്റ്റേൺ ടീമിലെ ആദ്യ അഞ്ച് മത്സരങ്ങളിലെ അപരാജിത റെക്കോർഡ് അൽ-നാസർ തുടരുകയും 12 ടീമുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മൊത്തത്തിൽ, 2023 ജനുവരിയിൽ ക്ലബ്ബിലെത്തിയതിന് ശേഷം അൽ-നാസറിന് വേണ്ടി 81 മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. എന്നാൽ ക്ലബ്ബിനായി വലിയ ട്രോഫികൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.പോർച്ചുഗീസ് സ്‌ട്രൈക്കർ ഈ കാമ്പെയ്‌നിൽ 10 ലീഗ് ഗെയിമുകളിൽ ഏഴ് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു.