ലയണൽ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരിച്ചു കൊണ്ട് വരും |Lionel Messi
ഈ വർഷാവസാനം MLS സീസൺ അവസാനിക്കുമ്പോൾ ലോണിൽ ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ ബാഴ്സലോണ ഇപ്പോഴും കഠിനമായി ശ്രമിക്കുന്നുണ്ട്.MLS ഓഫ് സീസണിൽ ഫിറ്റ്നസ് നിലനിർത്തുന്നതിനായി ലോണിൽ ക്യാമ്പ് നൗവിലേക്ക് മാറാൻ മെസ്സി താൽപ്പര്യപ്പെടുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
പാരീസ് സെന്റ് ജെർമെയ്നിലെ കരാർ അവസാനിച്ചപ്പോൾ 36 കാരനായ മെസ്സിക്ക് ബാഴ്സലോണയിൽ ചേരാനുള്ള അവസരം ലഭിച്ചു. എന്നാൽ ബാഴ്സലോണയുടെയും സൗദി പ്രോ ലീഗിൽ നിന്നുള്ള ഓഫറും നിരസിച്ച് ഇന്റർ മിയാമിയിൽ ചേരാൻ അദ്ദേഹം തീരുമാനിച്ചു.2022 ലോകകപ്പ് ജേതാവ് തന്റെ പുതിയ ക്ലബിനായി നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളും ഒരു അസിസ്റ്റുമായി മികച്ച പ്രകടനമാണ് നടത്തിയത്.
ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട റിപോർട്ടുകൾ ഇന്റർ മിയാമി സഹ-ഉടമയായ ജോസ് മാസ് തള്ളിക്കളഞ്ഞിരുന്നു.സാധാരണ MLS സീസൺ ഒക്ടോബറിൽ അവസാനിക്കും, ഡിസംബർ ആരംഭം വരെ പ്ലേ ഓഫുകൾ നടക്കും.2024 സീസൺ ആരംഭിക്കുന്നതിന് മുമ്പ് രണ്ട് മാസത്തെ ഇടവേളയുണ്ട്.സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാഴ്സലോണ മെസ്സിക്കുള്ള ലോൺ ഫീസിൽ കഴിയുന്നത്ര കുറച്ച് ചെലവഴിക്കുകയുള്ള.
കൂടാതെ ക്യാമ്പ് നൗവിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് നെയ്മർ നിലവിൽ ബാഴ്സലോണയുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ബ്രസീലിയൻ താരത്തിന് ഈ നീക്കത്തിൽ താൽപ്പര്യമുണ്ട്, എന്നാൽ പിഎസ്ജിയിൽ നിന്ന് നെയ്മറെ വീണ്ടും സൈൻ ചെയ്യുമോ എന്ന കാര്യം ഉറപ്പില്ല.