ഡയമന്റക്കോസിന്റെയും അഡ്രിയാൻ ലൂണയുടെയും ഒത്തിണക്കത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ |Kerala Blasters
കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കടുത്ത മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പ്രതീക്ഷിക്കുന്നത്.എന്നാൽ സീസണിലെ മികച്ച തുടക്കം കാരണം ടീമിന് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ട് ഏറ്റുമുട്ടലുകളിലും ഗോൾ വഴങ്ങാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിച്ചു. ഇന്ന് മുംബൈ ഫുട്‌ബോൾ അരീനയിൽ ആദ്യ എവേ മത്സരത്തിൽ വിജയം തുടരാനായില്ല ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ അഡ്രിയാൻ ലൂണയെയും ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റക്കോസിന്റെയും പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
“ലൂണയ്ക്കും ഡയമന്റക്കോസിനും തമ്മിൽ ശക്തമായ ധാരണയുണ്ട്, ഇരുവരും പിച്ചിൽ ഒരുമിച്ച് കഴിഞ്ഞ ഏതാനും മിനിറ്റുകൾക്കുള്ളിൽ അത് കാണിക്കുകയും ചെയ്തു.ഡയമന്റകോസ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്” ഫ്രാങ്ക് ഡോവൻ പറഞ്ഞു.
🎙️| Frank: “Luna is our captain and he's always important. Dimi was injured but as you saw last week he started from the bench and played. Thankfully he is back and we are expecting good things tomorrow.”#KeralaBlasters #KBFC pic.twitter.com/wOnfMxwpNK
— Blasters Zone (@BlastersZone) October 7, 2023
“ലൂണ ഞങ്ങളുടെ ക്യാപ്റ്റനാണ്, ഞങ്ങളുടെ ടീമിന് വളരെ പ്രധാനപെട്ട താരമാണ്.തുടക്കത്തിൽ ഡയമന്റകോസിന് പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി, അവസാന മത്സരത്തിൽ അദ്ദേഹം പകരക്കാരനായി ഇറങ്ങി.കളിക്കളത്തിൽ ലൂണക്കും ദിമിക്കും നല്ല ബന്ധമുണ്ട്, അദ്ദേഹം ഫിറ്റ്നസ് ആയി തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ഞായറാഴ്ച ഞങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു .