പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ ,കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിൽ നിന്നും അൽ നാസർ പുറത്ത് | Cristiano Ronaldo
അൽ അവ്വൽ പാർക്കിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് 2024-25 റൗണ്ട് ഓഫ് 16 മത്സരത്തിൽ അൽ താവൂണിനോട് ഒരു ഗോളിന് പരാജയപെട്ട് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിന്റെ ഫൈനലിലെത്തിയ അൽ നാസർ ഫൈനലിൽ പെനാൽറ്റിയിൽ അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ബോക്‌സിനുള്ളിൽ നിന്ന് ആൻഡേഴ്‌സൺ ടാലിസ്‌ക തൊടുത്ത ഷോട്ട് മൂന്നാം മിനിറ്റിൽ അൽ നാസറിന് ലീഡ് നേടാനുള്ള അവസരം ലഭിച്ചു, എന്നാൽ ഗോൾ കീപ്പർ മെയിൽസൺ മികച്ച സേവ് നടത്തി.റൊണാൾഡോയുടെ മികച്ചൊരു ഫ്രീകിക്കും മെയിൽസൺ സേവ് ചെയ്തു.
🚨🚨| Cristiano Ronaldo missed a penalty in the 90+6' that could have tied the game, knocking Al-Nassr out of the King Cup… 🫣
— CentreGoals. (@centregoals) October 29, 2024
pic.twitter.com/LtYrEVshnP
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റിനുള്ളിൽ, റൊണാൾഡോയുടെ ലോബ്ഡ് പാസിൽ നിന്നും ടാലിസ്‌കയ്ക്ക് ലീഡ് നേടാൻ വീണ്ടും അവസരം ലഭിച്ചു. ബ്രസീലിയൻ താരത്തിൽ നിന്ന് പന്ത് തട്ടിയകറ്റി മെയിൽസണാണ് വീണ്ടും രക്ഷകനായത്.71-ാം മിനിറ്റിൽ ഫൈക്കൽ ഫജറിൻ്റെ കോർണറിൽ നിന്നും വലീദ് തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടി അൽ താവൂൺ ലീഡ് നൽകി.
AL NASSR ARE OUT OF THE KING CUP OF CHAMPIONS AFTER LOSING 1-0 TO AL-TAAWOUN IN THE ROUND OF 16!
— ESPN FC (@ESPNFC) October 29, 2024
CRISTIANO RONALDO PUT HIS PENALTY OVER THE BAR IN THE 90+6' WITH A CHANCE TO TIE THE GAME 😱 pic.twitter.com/VM0hsVho4X
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മുഹമ്മദ് മാരനെ പെനാൽറ്റി ബോക്‌സിനുള്ളിൽ വീഴ്ത്തിയതോടെ വാലെദ് നായകനിൽ നിന്ന് വില്ലനായി. റൊണാൾഡോ സ്വാഭാവികമായും പെനാൽറ്റി എടുക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും ബാറിന് മുകളിലൂടെ പന്തടിച്ചു കളഞ്ഞു ആരാധകരെ നിരാശരാക്കി.