‘സൗദിയിൽ അഴിഞ്ഞാടുന്ന 38 കാരൻ’ : രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
38-കാരൻ ഓഗസ്റ്റിൽ സൗദി ടീമിനായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് പ്രോ ലീഗിന്റെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കിയത്.ഇപ്പോൾ സെപ്റ്റംബറിൽ അഞ്ച് ഗോളുകൾക്കും മൂന്ന് അസിസ്റ്റുകൾക്കും നേടി വീണ്ടും പുരസ്‌കാരം സ്വന്തം കൈകളിലെത്തിച്ചു. പ്രൊ ലീഗിൽ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട അൽ നാസറിനെ തുടർച്ചയായ ആറ് വിജയങ്ങളുമായി അൽ-നാസറിനെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർത്താൻ ക്രിസ്ത്യാനോയുടെ പ്രകടനത്തിന് സാധിച്ചു.
ഈ സീസണിൽ 10 ഗോളുകൾ നേടിയ സൗദി ലീഗിലെ ടോപ് സ്കോറർ മാത്രമല്ല, അവരുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്‌നിൽ അഞ്ച് ഗോളുകൾ നേടിയ പോർച്ചുഗലിന്റെ മുൻനിര ഗോൾ സ്കോററും റൊണാൾഡോയാണ്.2022-23-ൽ നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ ഈ സീസണിൽ അൽ-നാസറിനായി ഫോർവേഡ് ഇതിനകം നേടിയിട്ടുണ്ട്.
هدّاف الدوري بـ🔟 أهداف 🇵🇹⚽️
— دوري روشن السعودي (@SPL) October 3, 2023
كريستيانو رونالدو أفضل لاعب في شهر سبتمبر .. ويفوز بجائزة @Roshnksa 🏆#دوري_روشن_السعودي | #yallaRSL pic.twitter.com/1NKUg70Z4i
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് 16 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി., കഴിഞ്ഞ ടേമിൽ 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ ആണ് റൊണാൾഡോ നേടിയത്.
August 🏆 (5G, 2A)
— B/R Football (@brfootball) October 3, 2023
September 🏆 (5G, 3A)
Cristiano Ronaldo goes back-to-back for the Saudi Pro League Player of the Month award 😤 pic.twitter.com/cPGVClP9kw