ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ തകർപ്പൻ ജയമാണ് അര്ജന്റീന നേടിയത്. മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് അര്ജന്റീന യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ നാലാം വിജയം നേടിയെടുത്തത്.
കഴിഞ്ഞ മത്സരത്തിൽ ക്ലീൻ ഷീറ്റ് മിനിട്ടുകളുടെ റെക്കോർഡ് കുറിച്ച അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഈ മത്സരത്തിലും ഗോൾ വഴങ്ങിയില്ല. തുടർച്ചയായ എട്ടാം മത്സരത്തിലാണ് അര്ജന്റീന ഗോൾ വഴങ്ങാതെ ഇരിക്കുന്നത്.അര്ജന്റീനക്കായി കളിച്ചപ്പോൾ മാർട്ടിനെസ് 712 മിനിറ്റുകൾ ഒരു ഗോൾ വഴങ്ങാതെ നിന്നു.2022 ലോകകപ്പ് ഫൈനലിൽ കൈലിയൻ എംബാപ്പെയുടെ 118-ാം മിനിറ്റിലെ സമനില ഗോളിന് ശേഷം അര്ജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.അവസാന എട്ടു മത്സരങ്ങളിൽ അര്ജന്റീന 20 ഗോളുകളാണ് അടിച്ചു കൂട്ടിയത്.
2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു. അർജന്റീനയുടെ കോപ്പി അമേരിക്ക വിജയത്തിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു.
Emiliano Martinez makes a great save to prevent Peru from scoring Argentina pic.twitter.com/kl03uhYcqk
— Prince (@Prin__ceee) October 18, 2023
പെറുവിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32, 42 മിനിറ്റുകളിലാണ് മെസ്സിയുടെ തകര്‍പ്പന്‍ ഗോളുകള്‍ പിറക്കുന്നത്. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് നികോ ഗോണ്‍സാലസ് നല്‍കിയ പാസ് കിടിലന്‍ ഫസ്റ്റ് ടച്ചിലൂടെ മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.42-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസ്സിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത് .
Emiliano Martínez hasn’t conceded a goal in Argentina National Team for 712 minutes.
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
The last goal he conceded was exactly 10 months ago. pic.twitter.com/K3VRQpOmWU
രണ്ടാം പകുതിയില്‍ മെസ്സി ഒരു തവണ കൂടി വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു . നാലാം വിജയം നേടി അര്ജന്റീന 12 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയന്റുമായി ഉറുഗ്വേ രണ്ടും ഇതേ പോയിന്റുള്ള ബ്രസീല്‍ മൂന്നും സ്ഥാനങ്ങളിലാണുള്ളത്.