ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി മറികടന്നത്.CONMEBOL ലോകകപ്പ് യോഗ്യതയിലെ ഇക്വഡോറിനെതിരായ ഗോളോടെ ലൂയിസ് സുവാരസിന്റെ 29 ഗോളുകൾ ലോകകപ്പ് യോഗ്യതാ റെക്കോഡിനൊപ്പം എത്താൻ മെസ്സിക്ക് സാധിച്ചരുന്നു.

പെറുവിനെതിരെയുള്ള മത്സരത്തിന്റെ 42 ആം മിനുട്ടിൽ രണ്ടാം ഗോളും നേടി യോഗ്യത റൗണ്ടിലെ ഗോളുകളുടെ എണ്ണം 31 ആയി ഉയർത്താനും മെസ്സിക്ക് സാധിച്ചു.2007-ൽ വെനസ്വേലയ്‌ക്കെതിരെയാണ് മെസ്സിയുടെ ആദ്യ ലോകകപ്പ് യോഗ്യതാ ഗോൾ പിറക്കുന്നത്.2010 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടി.2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി 10 ഗോളുകളും 2018 യോഗ്യതാ മത്സരങ്ങളിൽ ഏഴ് ഗോളുകളും നേടിയിരുന്നു. 2022 ലോകകപ്പ് യോഗ്യതയിൽ മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു.

ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (19), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.ചരിത്രത്തിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ 30-ലധികം ഗോളുകൾ നേടിയിട്ടുള്ള നാല് താരങ്ങൾ മാത്രമാണ്.ഗ്വാട്ടിമാലൻ ഫോർവേഡ് കാർലോസ് റൂയിസ് എല്ലാ ലോകകപ്പ് യോഗ്യതാ വിഭാഗങ്ങളിലും മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്.39 ഗോളുകൾ താരം നേടിയിട്ടുണ്ട്.

പക്ഷേ അദ്ദേഹത്തിന്റെ ഗോളുകൾ ഒരിക്കലും തന്റെ രാജ്യത്തെ അവരുടെ ആദ്യത്തെ ലോകകപ്പിലേക്ക് നയിക്കാൻ പര്യാപ്തമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 36 ഗോളുകൾ നേടിയിട്ടുണ്ട് . 34, ഗോളുകളുമായി ഇറാൻ താരം അലി ദേയ് മൂന്നാം സ്ഥാനത്താണ് , .പോളണ്ട് മാർക്ക്സ്മാൻ റോബർട്ട് ലെവൻഡോവ്സ്കി 30 ഗോളുകൾ നേടിയിട്ടുണ്ട്.

5/5 - (1 vote)