‘വലിയ പിഴവാണ് സംഭവിച്ചത്, ജീവിതകാലം മുഴുവൻ അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു’
മുൻ ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത് ബാഴ്‌സലോണയ്ക്ക് വലിയ നിരാശയാണ് നൽകിയത്.36 കാരനായ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരും എന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു.എന്നാൽ അദ്ദേഹം എം.എൽ.എസിലേക്ക് മാറാൻ തീരുമാനിച്ചതോടെ ഊഹാപോഹങ്ങൾക്ക് വിരാമമായി.
ബാഴ്‌സലോണയ്ക്ക് തന്റെ ശമ്പളം താങ്ങാൻ കഴിയില്ലെന്നും മറ്റ് കളിക്കാരുടെ ശമ്പളം കുറയ്ക്കാൻ ക്ലബ്ബ് ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.മുൻ ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാൻ അടുത്തിടെ ലയണൽ മെസ്സിക്കെതിരായ തന്റെ നിലപാട് ആവർത്തിച്ചു.ചാരിറ്റി ഗോൾഫ് ഇവന്റായ റൊണാൾഡ് കോമാൻ കപ്പിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെ, ഇന്റർ മിയാമിയിൽ ചേരാനുള്ള മെസ്സിയുടെ തീരുമാനത്തോട് ഡച്ചുകാരൻ പ്രതികരിച്ചു.
“രണ്ട് വർഷം മുമ്പ് മെസ്സിയുടെ അവസ്ഥയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സാഹചര്യം. മെസ്സിയെ വിടാൻ അനുവദിച്ചത് വലിയ തെറ്റായിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ബാഴ്സയിൽ തുടരുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു, മെസ്സിയെ വിട്ടയച്ചത് വലിയ തെറ്റാണ്” കൂമാൻ പറഞ്ഞു.ബാഴ്‌സലോണയുടെ ട്രാൻസ്ഫർ നയത്തെയും കോമാൻ വിമർശിച്ചു, എന്നാൽ പുതിയ സൈനിംഗ് ഇൽകെ ഗുണ്ടോഗനെ പ്രശംസിക്കുകയും ചെയ്തു.
#RonaldKoeman made a huge claim on #Barcelona's failure to re-sign #LionelMessi this summerhttps://t.co/oaXDvOftGn
— HT Sports (@HTSportsNews) July 7, 2023
“ഗുണ്ടോഗനെപ്പോലെ ഒരു സൈനിംഗ് ചർച്ച ചെയ്യേണ്ടതില്ല, അവൻ ഒരു മികച്ച കളിക്കാരനും ലെവൻഡോവ്‌സ്‌കിയെപ്പോലെ മികച്ച പ്രൊഫഷണലുമാണ്. പക്ഷേ അവർ ഒരു നിശ്ചിത പ്രായമുള്ളവരായതിനാൽ അത് കുറച്ച് സമയത്തേക്ക് മാത്രം.ഓരോ സീസണിലും ഇത്തരത്തിലുള്ള രണ്ടോ മൂന്നോ കളിക്കാരെ സൈൻ ചെയ്യാൻ കഴിയില്ല, ഭാവിക്കായി പ്രവർത്തിക്കണം. 33-ഓ 34-ഓ വയസ്സുള്ള ആളെ ഒപ്പിടുന്നതിനേക്കാൾ 22-കാരനെ ഒപ്പിടുന്നതാണ് ഭാവിക്ക് നല്ലത്,” അദ്ദേഹം പറഞ്ഞു.
Ronald Koeman: "There is no need to discuss a signing like Gündogan, he's a great player and a great professional like Lewandowski, but they are of a certain age. Signing a 22-year-old player is better for the future than a 33 or 34 year old." pic.twitter.com/izXg9Axw6S
— Barça Universal (@BarcaUniversal) July 7, 2023
2020 ഓഗസ്റ്റിനും 2021 ഒക്ടോബറിനും ഇടയിൽ കോമാൻ ബാഴ്‌സലോണയെ പരിശീലിപ്പിച്ചു.58.21 വിജയശതമാനവും കോപ്പ ഡെൽ റേയും നേടിയിട്ടും, വലിയ ട്രോഫികൾ നേടുന്നതിൽ വിജയിക്കാത്തതിനാൽ അദ്ദേഹത്തെ പുറത്താക്കി.