അമേരിക്കക്കെതിരെ മിന്നുന്ന ജയവുമായി ജർമനി : യൂറോ യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ജയം
കണക്‌റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്‌ഫോർഡിലെ റെന്റ്‌ഷ്‌ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ് നേടിയെങ്കിലും ശക്തമായ തിരിച്ചു വന്ന ജർമനി വിജയം നേടിയെടുക്കുകയായിരുന്നു.
മത്സരത്തിന്റെ 27 ആം മിനുട്ടിലാണ് പുലിസിച്ചിന്റെ മനോഹരമായ ഗോൾ പിറക്കുന്നത്.ഇടത് വിംഗിൽ പന്ത് സ്വീകരിച്ച താരം അതിവേഗം അകത്തേക്ക് വെട്ടിച്ച് ജർമ്മൻ ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് അമ്പരപ്പിക്കുന്ന കൃത്യതയോടെ ബോക്സിനു പുറത്ത് നിന്നും തൊടുത്ത ഷോട്ട് ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക് ആന്ദ്രെ ടെർ-സ്റ്റീഗന് ഒരു അവസരവും കൊടുക്കാതെ വലയിൽ കയറി.സീരി എ സൈഡ് എസി മിലാനിലേക്ക് ട്രാൻസ്ഫർ ചെയ്‌തതു മുതൽ പുലിസിച്ച് മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മിലാന് വേണ്ടി അദ്ദേഹം ഇതിനകം നാല് ഗോളുകൾ നേടിയിട്ടുണ്ട്.
Jamal Musiala dances through the USA defense and Germany lead 3-1 😮💨
— B/R Football (@brfootball) October 14, 2023
Watch USA vs. Germany live on TNT or Max 📺 pic.twitter.com/PdjsjkObZR
25-കാരൻ മുമ്പ് സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 39 ആം മിനുട്ടിൽ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗൻ ജർമനിയുടെ സമനില ഗോൾ നേടി.രണ്ടാം പകുതിയിൽ ജർമ്മനി നിയന്ത്രണം ഏറ്റെടുക്കുകയും നിക്ലാസ് ഫുൾക്രുഗ്, ജമാൽ മുസിയാല എന്നിവർ നേടിയ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു.പുതിയ കോച്ച് ജൂലിയൻ നാഗെൽസ്‌മാന്റെ കീഴിൽ ആദ്യ മത്സരം കളിച്ച ജർമനിക്ക് വിജയത്തോടെ തുടങ്ങാൻ സാധിച്ചിട്ടുണ്ട്.
.@pulisic with a SCREAMER to open the scoring 😱 pic.twitter.com/KlG0oMeNPm
— U.S. Men's National Soccer Team (@USMNT) October 14, 2023
Füllkrug makes no mistake from there 💥
— B/R Football (@brfootball) October 14, 2023
Watch USA vs. Germany live on TNT or Max 📺 pic.twitter.com/bcPyH3wDAP
Gündogan brings Germany back level 👊
— B/R Football (@brfootball) October 14, 2023
Watch USA vs. Germany live on TNT or Max 📺 pic.twitter.com/BHnPnZonxA
ശനിയാഴ്ച നടന്ന യൂറോ 2024 ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഫോർവേഡ് ഡൊമെനിക്കോ ബെരാർഡിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഇറ്റലി എതിരില്ലാത്ത നാല് ഗോളുകൾക്ക് മാൾട്ടയെ പരാജയപ്പെടുത്തി. ജിയാകോമോ ബോണവെൻചുറ (22′)ഡൊമെനിക്കോ ബെരാർഡി (45’+1′, 63′)ഡേവിഡ് ഫ്രാറ്റെസി (90’+3′) എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്.34 വർഷവും 53 ദിവസവും പ്രായമുള്ള ജിയാകോമോ ബോണവെൻചുറ ദേശീയ ടീമിനായി തന്റെ ആദ്യ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇറ്റലി കളിക്കാരനായി.
In 2019, Moise Kean became the youngest player to score for Italy in a European Championship qualifier.
— Squawka (@Squawka) October 14, 2023
Today, he assisted Giacomo Bonaventura, who became the oldest ever player to score his first goal for Italy (34Y, 53D).
Sharing the love. 💙 pic.twitter.com/jX9jLsPtpf
അരങ്ങേറ്റം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണ് താരം ദേശീയ ടീമിനായി ഗോൾ നേടുന്നത്.യോഗ്യതാ കാമ്പെയ്‌നിൽ ഇതുവരെ വിജയിക്കാത്ത മാൾട്ടയ്‌ക്കെതിരെ യൂറോപ്യൻ ചാമ്പ്യൻമാർക്ക് ബാരിയിലെ സാൻ നിക്കോള സ്റ്റേഡിയത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.സിറോ ഇമ്മൊബൈൽ, ലോറെൻസോ പെല്ലെഗ്രിനി, മറ്റെയോ റെറ്റെഗുയി, ഫെഡറിക്കോ ചീസ എന്നിവരുൾപ്പെടെ നിരവധി പ്രധാന കളിക്കാരെ ലൂസിയാനോ സ്പല്ലേറ്റിക്ക് നഷ്ടമായി.
In 2019, Moise Kean became the youngest player to score for Italy in a European Championship qualifier.
— Squawka (@Squawka) October 14, 2023
Today, he assisted Giacomo Bonaventura, who became the oldest ever player to score his first goal for Italy (34Y, 53D).
Sharing the love. 💙 pic.twitter.com/jX9jLsPtpf
സാന്ദ്രോ ടൊനാലിയും നിക്കോളോ സാനിയോലോയും ആദ്യം ടീമിൽ നിന്ന് പുറത്തായിരുന്നു. 5 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്.13 പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.ഗ്രൂപ്പിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് ഒഴികെയുള്ള എല്ലാ ഗ്രൂപ്പ് എതിരാളികളുമായും ഇറ്റലിക്ക് ഒരു മത്സരം ഉണ്ട്.ചൊവ്വാഴ്‌ച നടക്കുന്ന അടുത്ത ക്വാളിഫയറിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.