‘അത് ഉടൻ സംഭവിക്കും ,ആ നിമിഷം എപ്പോഴായിരിക്കുമെന്ന് ദൈവം പറയും’ : ലയണൽ മെസ്സി |Lionel Messi

36 ആം വയസ്സിൽ നേടാവുന്നതെല്ലാം നേടി യുറോപ്പിനോട് വിടപറഞ്ഞിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പുതിയ വെല്ലുവിളികൾ സ്വീകരിക്കാനായി മെസ്സി ഇൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുക.ഇന്റർ മയാമി താരമായി മെസിയെ ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഞായറാഴ്ച നടക്കും.

ഇതിന് മുന്നോടിയായി 36കാരനായ ഇതിഹാസ താരം അമേരിക്കയിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു അഭുമുഖത്തിൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച് താൻ ചില തരത്തിൽ ചിന്തിക്കുകയാണെന്ന് ലയണൽ മെസ്സി പറഞ്ഞു.“യുക്തിപരമായി പ്രായം കാരണം അത് ഉടൻ സംഭവിക്കും.ദൈനംദിന കാര്യങ്ങളെ കുറിച്ചും ഇതെല്ലാം ആസ്വദിക്കുന്നതിനെ കുറിച്ചും ഞാൻ വെറുതെ ചിന്തിക്കുന്നു” “ലാവ് എ ലാ എറ്റേണിഡാഡ്’ എന്ന പ്രോഗ്രാമിൽ സോഫി മാർട്ടിനെസ് മറ്റിയോസുമായുള്ള അഭിമുഖത്തിനിടെ മെസ്സി പറഞ്ഞു.

“അത് സംഭവിക്കുമ്പോൾ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു.അടുത്ത കാലത്ത് എല്ലാം നേടിയ ശേഷം, അത് ആസ്വദിക്കുക മാത്രമാണ് അവശേഷിക്കുന്നത്, ഞാൻ എപ്പോഴും പറഞ്ഞതുപോലെ, ആ നിമിഷം എപ്പോഴായിരിക്കുമെന്ന് ദൈവം പറയും.ദേശീയ ടീമിൽ ഞങ്ങൾക്ക് വളരെ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ലോകകപ്പ്, കോപ്പ അമേരിക്ക ചാമ്പ്യന്മാരാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. ആസ്വദിക്കാനുള്ള സമയമാണിത്” മെസ്സി പറഞ്ഞു.

“എന്റെ കരിയറിൽ എനിക്ക് സംഭവിക്കുന്നതെല്ലാം ആസ്വദിക്കുന്ന ഒരു നിമിഷത്തിലാണ് ഞാൻ, എല്ലാറ്റിനെയും ഞാൻ കൂടുതൽ വിലമതിക്കുന്നു, കാരണം ഇത് അവസാന വർഷങ്ങളാണെന്ന് എനിക്കറിയാം. എന്നാൽ വിരമിക്കുകയും ഇനി കളിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇതിനെല്ലാം ഞാൻ കൂടുതൽ വില നൽകുമെന്ന് ഞാൻ കരുതുന്നു.അതിലുപരിയായി, ഒരു ലോക ചാമ്പ്യൻ എന്ന വസ്തുത, അത് ജീവിതകാലം മുഴുവൻ നിലനിൽക്കും, പ്രത്യേകിച്ചും അര്ജന്റീന പോലുള്ള ഒരു രാജ്യത്ത്.അവർ ഫുട്ബോളിനെ വളരെയധികം ഇഷ്ടപ്പെടുന്നു, അതിന് വളരെ നന്ദിയുണ്ട്” മെസ്സി പറഞ്ഞു.

MLS-ന്റെ ഇന്റർ മിയാമിയുടെ പുതിയ കളിക്കാരനായി ഫ്ലോറിഡയിലെ ലോക്ക്ഹാർട്ട് സ്റ്റേഡിയത്തിൽ ഈ ഞായറാഴ്ച മെസ്സി അവതരിപ്പിക്കപ്പെടും.2013-14 സീസണിൽ ബാഴ്സയുടെ പരിശീലകനായിരുന്ന ജെറാർഡോ ‘ടാറ്റ’ മാർട്ടിനോയുമായി വീണ്ടും കണ്ടുമുട്ടും. 2014 നും 2016 നും ഇടയിൽ അര്ജന്റീന ദേശീയ ടീം കോച്ചുമായിരുന്നു മാർട്ടിനോ.