‘ലയണൽ മെസ്സിയെ തടയാൻ ഒരു സൂത്രവുമില്ല ‘ : സീസാർ അരൗഹോ |Lionel Messi

ബുധനാഴ്ച നടന്ന ലീഗ്സ് കപ്പ് റൗണ്ട് ഓഫ് 32 ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് ജയിച്ചപ്പോൾ, ലയണൽ മെസ്സിയും സീസാർ അരൗഹോയും നേർക്കുനേർ വന്നു.മത്സരശേഷം തോൽവിയെ കുറിച്ച് ചർച്ച ചെയ്ത ഒർലാൻഡോ താരം അർജന്റീനൻ മുന്നേറ്റ താരത്തെ പ്രശംസിച്ചു.

“ഞങ്ങൾ വിജയം തേടി വന്നതിനാൽ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്. മെസ്സിയെ തടയാൻ ഒരു ഫോർമുലയും ഇല്ലെന്ന് വർഷങ്ങളായി അറിയാം” ഒർലാൻഡോ സിറ്റിക്കായി സമനില ഗോൾ നേടിയ ഉറുഗ്വേൻ താരം സീസാർ അരൗഹോ പറഞ്ഞു.“ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു പക്ഷെ അവസാനം നിരാശയായിരുന്നു ഫലം” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ മെസ്സിക്ക് വേണ്ടി ഒരു പ്ലാൻ ഉണ്ടാക്കി. ഞങ്ങൾ പന്ത് കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്, പക്ഷേ ഞങ്ങൾക്ക് അത് ഇല്ലാതിരുന്നപ്പോൾ അത് മെസ്സിയിൽ എത്താതിരിക്കാൻ ശ്രമിക്കുക എന്നതായിരുന്നു ആശയം.“ഞാൻ ലോകത്തിലെ ഏറ്റവും മികച്ചവർക്കെതിരെ കളിച്ചു അതിൽ ഞാൻ സന്തോഷവാനാണ് ” അരൗഹോപറഞ്ഞു.

ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ് ഇന്ററിന്റെ വിജയം അനായാസമാക്കിയത്. ഇന്ററിനായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും മെസ്സി അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്.

Rate this post