‘ലയണൽ മെസ്സിയെ എങ്ങനെ തടയും?’ : ഇന്റർ മിയാമി ക്യാപ്റ്റനെ തടയാനുള്ള മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി എഫ്‌സി സിൻസിനാറ്റി കോച്ച്|Lionel Messi

നാളെ പുലർച്ച നടക്കുന്ന യുഎസ് ഓപ്പൺ കപ്പിൽ ലീഗ് കപ്പ് ചാമ്പ്യന്മാരായ ലയണൽ മെസ്സിയുടെ ഇന്റർ മയാമി എഫ്‌സി സിൻസിനാറ്റിയെ നേരിടും.നാളെ പുലർച്ചെ 4.30നാണ് ഇന്റർ മയാമി-സിൻസിനാറ്റി യുഎസ് ഓപ്പൺ കപ്പ് സെമി പോരാട്ടം. ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ വിശ്വാസമർപ്പിച്ചാണ് ഇന്റർ മയാമി സെമി പോരാട്ടത്തിന് ഇറങ്ങുന്നത്.

മിയാമിയിൽ ചേരുന്നതിന് ശേഷം മെസ്സി 7 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടിയിട്ടുണ്ട്.യുഎസ് ഓപ്പൺ സെമിഫൈനലിൽ ലയണൽ മെസ്സിയെ തടയാനുള്ള തന്റെ പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് എഫ്‌സി സിൻസിനാറ്റി ഹെഡ് കോച്ച് പാറ്റ് നൂനൻ. ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസിയെ എങ്ങനെ തടയുമെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിഎന്നും പരിശീലകൻ പറഞ്ഞു.

“ഒരുപാട് ടീമുകളും പരിശീലകരും എക്കാലത്തെയും മികച്ച കളിക്കാരനെ എങ്ങനെ തടഞ്ഞു നിർത്താം എന്നതിനെക്കുറിച്ച് ഈ രീതി സ്വീകരിച്ചിട്ടുണ്ട്. അതാണ് ബുധനാഴ്ചത്തെ ഞങ്ങളുടെ വെല്ലുവിളി. ഞങ്ങളുടെ കളിക്കാർ അതിന് തയ്യാറാകുമെന്ന് എനിക്കറിയാം, പക്ഷേ അതിനായി ഇപ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം.പക്ഷേ, നിർണായക നിമിഷങ്ങളിൽ അത് വിജയിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല” പരിശീലകൻ പറഞ്ഞു.

“നാഷ്‌വില്ലെ ഗെയിമിൽ പോലും ഇത് കണ്ടു, അവർ നല്ല രീതിയിൽ പ്രതിരോധിച്ചു, മെസ്സിയുടെ സ്പർശനങ്ങൾ പരിമിതപ്പെടുത്തി, ചില സമയങ്ങളിൽ ബുസ്‌കെറ്റിനെയും തടഞ്ഞു.എന്നാൽ ആ ഒരു നിമിഷത്തിൽ മെസ്സി അവിശ്വസനീയമായ കളി പുറത്തെടുത്ത് ഒരു ഗോൾ നേടി .മെസ്സിയെ വിടാതെ പിന്തുടർന്ന് ഷോട്ടുകൾ എടുക്കുന്നതിൽനിന്നും നിന്നും തടയാൻ ശ്രമിക്കണം.ബുധനാഴ്ച മെസ്സിയെ തടയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”പാറ്റ് നൂനൻ പറഞ്ഞു.

അർജന്റീന നായകൻ ഇന്റർ മിയാമിയുടെ ഫോമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അദ്ദേഹത്തിന്റെ വരവിനു മുമ്പ്, അവസാന ആറ് മത്സരങ്ങളിൽ വിജയിക്കാനായില്ല.എന്നാൽ മെസ്സി വന്നതിനു ശേഷമുള്ള എല്ലാ മത്സരങ്ങളിൽ മയാമി വിജയിച്ചു.തന്റെ കരിയറിലെ 44-ാം കിരീടമായതിനാൽ കഴിഞ്ഞയാഴ്ച ലീഗ് കപ്പ് വിജയം മെസ്സിയെ കളിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമാക്കി മാറ്റിയിരുന്നു.സിൻസിനാറ്റിയുടെ വെല്ലുവിളി മറികടന്ന് 45-ാമത് ട്രോഫിക്കായി മത്സരിക്കാനാണ് അദ്ദേഹം ഇപ്പോൾ ലക്ഷ്യമിടുന്നത്.

Rate this post