‘തന്റെ പ്രതിഭയോട് നീതി പുലർത്താൻ ശുബ്മാൻ ഗില്ലിന് സാധിക്കുന്നില്ല’ : വിമർശനവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ | Shubman Gill

2023-ൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗിൽ 2024-ൽ തന്റെ പ്രതിഭയോട് കാര്യമായ നീതി പുലർത്തിയില്ല. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ മോശം പ്രകടനത്തിന് ശേഷം ഗില്ലിനെ ഒഴിവാക്കി യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് പൊസിഷനിലേക്ക് കൊണ്ടുവന്നു.രണ്ടാം ടി20യിൽ അർധസെഞ്ചുറി നേടിയ ജയ്‌സ്വാൾ തന്റെ അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ടീമിലെ തന്റെ സ്ഥാനം ന്യായീകരിക്കാൻ ഗില്ലിന് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലും താരത്തിന് മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല.ഗില്ലിനെപ്പോലൊരു പ്രതിഭാധനനായ ഒരു കളിക്കാരനെ കാണുന്നതിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സൽമാൻ ബട്ട് സന്തോഷിക്കുന്നില്ല.

“കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ ശുഭ്മാൻ ഗിൽ തന്റെ പ്രതിഭയോട് അനീതി കാണിച്ചുവെന്ന് ഞാൻ കരുതുന്നു. അവൻ വളരെ നല്ല കളിക്കാരനാണ്.തന്‍റെ കഴിവ് എന്താണെന്ന് അവന്‍ കാണിച്ച് തന്നിട്ടുമുണ്ട്.അഫ്‌ഗാനെതിരെ ഇരുപതിന് മുകളില്‍ റണ്‍സ് നേടുന്നു. പിന്നീട് അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുന്നു. കഴിഞ്ഞ വര്‍ഷം ഏറെ റണ്‍സടിച്ച് കൂട്ടുമ്പോള്‍ അവന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പിഴവുണ്ടായിരുന്നില്ല”.

“തന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്നത് തുടരുകയാണ് അവന്‍ ചെയ്യേണ്ടത്. സ്‌പെഷ്യലായി ഒന്നും തന്നെ ചെയ്യേണ്ടതില്ല.ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ ആണെങ്കിലും ഓരോ പന്തും സ്വന്തം ഇഷ്ട പ്രകാരം കളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്.പന്തിനോട് നിർദേശിക്കുന്നതിന് പകരം അതിനോട് പ്രതികരിക്കണം,” ബട്ട് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ 12 പന്തിൽ 23 റൺസിന് പുറത്തായ ഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ 0, 8 സ്‌കോറുകൾ നേടിയത് .അഫ്‌ഗാനെതിരായ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ടി20 മത്സരം ഇന്ന് ബംഗളുരുവിൽ നടക്കും.

Rate this post