‘ഇംഗ്ലണ്ട് 5-0 ഇന്ത്യ’ : ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്ന് മോണ്ടി പനേസർ | IND vs ENG
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യ വഴങ്ങിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 28 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലെത്തി.ഒലി പോപ്പും ടോം ഹാർട്ട്ലിയും മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാമെന്ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ മുന്നറിയിപ്പ് നൽകി.
196 റൺസ് നേടിയ പോപ്പ് ‘പ്ലെയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹാർട്ട്ലി രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തി ഹൈദരാബാദിൽ തൻ്റെ ടീമിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചു.“ഒല്ലി പോപ്പും ടോം ഹാർട്ട്ലിയും ഇതുപോലെ കളിക്കുന്നത് തുടരുകയാണെങ്കിൽ പരമ്പര ഇംഗ്ലണ്ട് 5-0 ത്തിനു നേടും.ഒല്ലി പോപ്പും ടോം ഹാർട്ട്ലിയും ഇതുപോലെ കളിച്ചാൽ അത് സംഭവിക്കാം” പനേസർ പറഞ്ഞു.
“ഇത് വളരെ വലിയ വിജയമാണ്, ഇത് സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. 190 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന് ശേഷം ഇംഗ്ലണ്ട് തോൽക്കുമെന്ന് എല്ലാവരും കരുതി, എന്നാൽ ഒല്ലി പോപ്പിൻ്റെ മികച്ച ഇന്നിംഗ്സ് ഞങ്ങൾ വളരെക്കാലമായി കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു.ഈ വിജയം ഇംഗ്ലണ്ടിൽ ലോകകപ്പ് നേടിയതുപോലൊയാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല” പനേസർ കൂട്ടിച്ചേർത്തു.10 വർഷത്തിനിടെ ഹോം ടെസ്റ്റിൽ ഇന്ത്യയുടെ നാലാമത്തെ തോൽവിയാണിത്.
Monty Panesar to ANI, "If Ollie Pope and Tom Hartley continue to play like this it will be a whitewash, it will be 5-0 for England."
— CricketGully (@thecricketgully) January 30, 2024
📷 AFP / Getty Images pic.twitter.com/rEQVUabvoF
“ഇംഗ്ലണ്ട് ഇതുവരെ വിദേശത്ത് നേടിയ ഏറ്റവും പ്രശസ്തമായ വിജയങ്ങളിലൊന്നായിരുന്നു ഇത്. ഇംഗ്ലണ്ടിൽ ഇത് വലിയ വാർത്തയാണ്. ഞങ്ങൾ ലോകകപ്പ് നേടിയതുപോലെ തോന്നുന്നു,” പനേസർ പറഞ്ഞു.2012/13ൽ ഇന്ത്യയ്ക്കെതിരെ അലസ്റ്റർ കുക്ക് 2-1ന് വിജയിച്ചതിന് ശേഷം ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേടാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതിനുശേഷം, ഇംഗ്ലണ്ട് ഇന്ത്യയിൽ രണ്ട് ടെസ്റ്റ് പരമ്പരകൾ നഷ്ടപ്പെട്ടു, 2016/17 ൽ 0-4 നും 2020/21 ൽ 1-3നും തോൽവി വഴങ്ങി.
ഹൈദരാബാദിലെ തോൽവിക്ക് ശേഷം, ഫെബ്രുവരി 2 ന് വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.