‘വിരാട് ടീമിലില്ലാത്തതിനാൽ ഇംഗ്ലണ്ട് ടീമിന് ഇതൊരു മികച്ച അവസരമാണ്’ : സ്റ്റുവർട്ട് ബ്രോഡ് | IND vs ENG
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വിരാട് കോഹ്ലിയുടെ അഭാവം വലിയ നഷ്ടമാണെന്ന് വെറ്ററൻ പേസർ സ്റ്റുവർട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു.എന്നാൽ ഇത് യുവാക്കൾക്ക് ചുവടുവെക്കാനുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ രണ്ട് ടെസ്റ്റുകൾ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന കോലി അവസാന മൂന്നു മത്സരങ്ങളിൽ നിന്നും പിന്മാറിയിരുന്നു.
കോഹ്ലിയുടെ അഭാവത്തിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു, എന്നാൽ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ മാസ്റ്റർക്ലാസ് ഇന്ത്യക്ക് വിജയമൊരുക്കികൊടുത്തു.കോഹ്ലിയുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് മുന്നേറാനും വലിയ വേദിയിൽ പേരെടുക്കാനുമുള്ള മികച്ച അവസരമാണിതെന്ന് ബ്രോഡ് പറഞ്ഞു.വിരാടും ഇംഗ്ലണ്ട് ബൗളർമാരും തമ്മിലുള്ള പോരാട്ടം പണ്ട് മികച്ചതായിരുന്നു. ജെയിംസ് ആൻഡേഴ്സണിൻ്റെയും കോഹ്ലിയുടെയും പോരാട്ടങ്ങൾ വളരെ പ്രസിദ്ധമാണ്.
Stuart Broad says #England has a strong chance of emerging triumphant as the “fire, passion and competitiveness” of #ViratKohli is missing from the home team’s arsenal.
— Sportstar (@sportstarweb) February 12, 2024
MORE 👉 https://t.co/x6PwhaAJud#INDvsENGTest #INDvENG #CricketTwitter pic.twitter.com/YLIbCQZxHX
വിരാട് ഏതൊരു മത്സരത്തിൻ്റെയും ഗുണനിലവാരം വർദ്ധിപ്പിക്കുന്നു, കാരണം അദ്ദേഹം കായികരംഗത്ത് ആവേശവും മത്സരശേഷിയും മികച്ച ആരാധകരും കൊണ്ടുവരുന്ന ഒരു മികച്ച കളിക്കാരനാണ്. എന്നാൽ അദ്ദേഹം ക്രിക്കറ്റ് കാര്യങ്ങളെക്കാൾ വ്യക്തിപരമായ കാര്യങ്ങളാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മത്സരത്തിൽ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയതിനെക്കുറിച്ചും ബ്രോഡ് സംസാരിച്ചു.
Stuart Broad weighs in on Virat Kohli's absence from the Test series against England. pic.twitter.com/2BT6GD9aQn
— CricTracker (@Cricketracker) February 12, 2024
ഫെബ്രുവരി 15ന് രാജ്കോട്ടിൽ ആരംഭിക്കുന്ന മൂന്നാം മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.”ആദ്യ രണ്ട് മത്സരങ്ങൾ വളരെ മത്സരാധിഷ്ഠിതമായിരുന്നു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരമായ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിൽ ഒന്നാണിത്” അദ്ദേഹം പറഞ്ഞു.”അവസാന ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു, എന്നാൽ ഇംഗ്ലണ്ടിൻ്റെ കളിശൈലി (‘ബാസ്ബോൾ’) ഇന്ത്യയിൽ വളരെ ഫലപ്രദമാണ്. വിരാട് ടീമിലില്ലാത്തതിനാൽ ഇംഗ്ലണ്ട് ടീമിന് ഇതൊരു മികച്ച അവസരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.