ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ | WTC | India
വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തെത്തുടർന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ 172 റൺസിൻ്റെ മനോഹരമായ വിജയത്തോടെ ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി. കാമറൂൺ ഗ്രീനിൻ്റെ ഗംഭീരമായ പുറത്താകാതെ 174 റൺസും നഥാൻ ലിയോണിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 6 വിക്കറ്റ് ഉൾപ്പെടയുള്ള 10 വിക്കറ്റ് നേട്ടവും, പരമ്പര ഓപ്പണറിൽ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ ന്യൂസിലൻഡിന് സാധിക്കാത്ത തുടർച്ചയായ പതിനൊന്നാം ടെസ്റ്റാണിത്.
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം സ്വന്തമാക്കിയ ഇന്ത്യയ്‌ക്ക് 62 പോയിന്‍റാണ് നിലവിലുള്ളത്.64.58 ആണ് നിലവില്‍ ടീമിന്‍റെ പോയിന്‍റ് ശതമാനം. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ന്യൂസിലന്‍ഡിന് 60 പോയിന്‍റ് ശതമാനമാണുള്ളത്.59.09 പോയിന്‍റ് ശതമാനമാണ് മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക്. 11 മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഓസ്ട്രേലിയ നേടിയത്.
India climbs to the top of the points table in the WTC 2023-25 after Australia's comprehensive victory in the first Test against New Zealand in Wellington. pic.twitter.com/FOtGYywDrC
— CricTracker (@Cricketracker) March 3, 2024
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ ഹോം പരമ്പരയിൽ 3-1 എന്ന അജയ്യമായ സ്‌കോർലൈനുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് മാർച്ച് 7 മുതൽ ധർമ്മശാലയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജയിക്കാൻ കഴിഞ്ഞാൽ ഡബ്ല്യുടിസി ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കഴിയും. നടന്നുകൊണ്ടിരിക്കുന്ന WTC സൈക്കിളിൽ ഇന്ത്യ കളിച്ച എട്ട് ടെസ്റ്റുകളിൽ രോഹിത് ശർമ്മയും കൂട്ടരും അഞ്ച് വിജയങ്ങളും രണ്ട് തോൽവികളും ഒരു സമനിലയും രേഖപ്പെടുത്തി.
India moves to the Top of the Points table in WTC 2023-25 after Australia defeated New Zealand in the first Test. 🏏#Cricket #India #AUSvNZ pic.twitter.com/68AevI0y7e
— Sportskeeda (@Sportskeeda) March 3, 2024
നിലവിലെ സൈക്കിളിൽ ഇതുവരെ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ (11) കളിച്ചത് ഓസ്‌ട്രേലിയയാണ്.ഡബ്ല്യുടിസി പോയിൻ്റ് സിസ്റ്റം അനുസരിച്ച്, ഒരു വിജയത്തിന് 12 പോയിൻ്റും ടൈക്ക് 6 പോയിൻ്റും സമനിലയ്ക്ക് 4 പോയിൻ്റും നൽകും.എന്നിരുന്നാലും, പോയിൻ്റുകളുടെ ശതമാനം അനുസരിച്ചാണ് ടീമുകളെ റാങ്ക് ചെയ്യുന്നത്.ഒന്നാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകൾ അടുത്ത വർഷം ലോർഡ്‌സിൽ ഫൈനൽ കളിക്കും.