ഇംഗ്ലണ്ടിനെതിരെ തോൽവി ,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ ബംഗ്ലാദേശിനും താഴെയായി ഇന്ത്യ | WTC Points Table
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 28 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. 190 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നെടിയതിന് ശേഷമാണ് ഹൈദരാബാദിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ആണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പികൾ.പോപ്പ് 196 റൺസെടുത്തപ്പോൾ ഹാർട്ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരെ ഹോം ടെസ്റ്റ് തോറ്റതിന് ശേഷം ഏറ്റവും പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ ബംഗ്ലാദേശിന് താഴെയായി.ഇന്ത്യ ഡബ്ല്യുടിസി പോയിൻ്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്.ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 5 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ് മത്സരങ്ങൾ വീതം ജയിക്കുകയും തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഓരോ ടെസ്റ്റ് മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരവും തോറ്റിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില.നാല് ദിവസത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടത്.രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് ഓള്‍ ഔട്ടായി.
ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു.230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ നേടി. 196 റണ്‍സ് നേടിയ ഒലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്.രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തിലാണ് നടക്കുന്നത്.