ഇന്ത്യ പാകിസ്ഥാൻ സൂപ്പർ 4 മത്സരം റിസർവ് ദിനത്തിലും ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും ?

2023ലെ ഏഷ്യാ കപ്പിൽ രണ്ടാം തവണയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടൽ കൊളംബോയിലെ കനത്ത മഴയെത്തുടർന്ന് തടസ്സപ്പെട്ടു. കൊളംബോയിലെ പ്രശസ്തമായ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ മഴ ദൈവങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ രോഹിത് ശർമ്മയുടെ ഇന്ത്യ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ്.

34 ഓവറാക്കി കുറച്ച് ഒമ്പത് മണിക്ക് മത്സരം പുനരാരംഭിക്കാനായിരുന്നു അംപയര്‍മാരുടെ പദ്ധതി. എന്നാല്‍ ഇതിനിടെ വീണ്ടും മഴയെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി. റിസര്‍വ് ദിനമുള്ളതിനാല്‍ നാളെ പൂര്‍ത്തിയാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 24.1 ഓവറിന്‍റെ ബാക്കിയായി ഇന്ത്യ ബാറ്റിംഗ് തുടരും. മൂന്ന് മണിക്ക് പാകിസ്ഥാന്‍ ശേഷിക്കുന്ന ഓവറുകള്‍ എറിയും.കൊളംബോയിൽ ടോസ് നേടി ഇന്ത്യയെ പാകിസ്താന് ബാറ്റിംഗിന് അയച്ചു. ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിങ്ങിൽ 121 റൺസ് കൂട്ടിചേർത്ത് മികച്ച തുടക്കം നൽകി.

രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.മത്സരം നിര്‍ത്തിവെക്കുമ്പോള്‍ വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. മഴമൂലം റിസര്‍വ് ഡേയിലും കളി നടക്കാത വന്നാല്‍ ഇന്ത്യഫൈനലിൽ എത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാം.പാകിസ്താനെതിരായ മത്സരത്തിന് ശേഷം ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഇന്ത്യക്ക് മത്സരമുണ്ട്. രണ്ട് മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യക്ക് അനായാസമായി ഫൈനലിലെത്താം.

പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഓരോ പോയിന്റ് പങ്കിടും. ബംഗ്ലാദേശിനെ തകര്‍ത്ത പാകിസ്താന് ഇതിനോടകം 2 പോയിന്റുണ്ട്. ഇന്ത്യ ശ്രീലങ്കയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ അഞ്ച് പോയിന്റിലേക്കെത്തും. ഇങ്ങനെ സംഭവിച്ചാല്‍ യാതൊരു ആശങ്കകളുമില്ലാതെ ഇന്ത്യക്ക് അനായാസമായി ഫൈനലിലേക്കെത്താനാവും. മത്സരം ഇന്നേക്ക് കൂടി നീണ്ടതോടെ ഇന്ത്യ അടുപ്പിച്ച് മൂന്ന് ദിവസം കളിക്കേണ്ടി സ്ഥിതിയിലായി. നാളെ റിസര്‍വ് ദിനത്തില്‍ പാക് ടീമിനെയും 12നു ശ്രീലങ്കയേയും ഇന്ത്യ നേരിടേണ്ടി വരും. ഇടവേളപോലുമില്ലാതെ കളിക്കേണ്ടി വരുന്നത് താരങ്ങളുടെ പ്രകടനങ്ങളെയും ബാധിക്കും. അതുകൊണ്ടു തന്നെ ഇന്ത്യ-പാക് മത്സരം റിസർവ് ദിനത്തിലേക്ക് നീണ്ടത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

3.7/5 - (6 votes)