ലാപ്പാസിൽ ബൊളീവിയക്കെതിരെ കളിക്കാൻ ലയണൽ മെസ്സിയുണ്ടാവുമോ ?, സ്ഥിരീകരണവുമായി ലയണൽ സ്കെലോണി |Lionel Messi

ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.രണ്ടാം മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ബൊളീവിയയാണ്.

ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന ഒരവസ്ഥയാണ് ഉണ്ടാകാറുള്ളത്.ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു.

ഇക്കാരണം കൊണ്ട് തന്നെ മെസ്സി കളിക്കുമോ സംശയം ഉണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് വിധേയനാക്കിയ താരത്തിന് പരിക്കുകൾ ഒന്നുമില്ല എന്ന് തെളിഞ്ഞതോടെ താരം ബോളിവിയക്കെതിരെ കളിക്കും എന്നുറപ്പായിരിക്കുകയാണ്.ലയണൽ മെസ്സി ടീമിനൊപ്പം ബൊളീവിയയിലേക്ക് പോകുമെന്ന് അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സ്ഥിരീകരിച്ചു. മത്സരത്തിന് മുന്നോടിയായായി ലയണൽ സ്‌കലോനി ഞായറാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയും മെസ്സി യാത്ര ചെയ്യുമെന്ന് പറയുകയും ചെയ്തു.

“മെസ്സി യാത്ര ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. അവൻ യാത്ര ചെയ്യുകയാണെങ്കിൽ അത് കളിക്കാനാണ് ഉറപ്പാണ്.ഒരു പരിശീലകനെന്ന നിലയിൽ ഞാൻ മെസ്സിയോട് തിരികെ പോയി ക്ലബ്ബിനൊപ്പം വിശ്രമിക്കാൻ പറയുമായിരുന്നു. എന്നാൽ മെസ്സി എപ്പോഴും കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.അതുകൊണ്ട് ചൊവ്വാഴ്ച എന്ത് തീരുമാനം എടുക്കുമെന്ന് നമുക്ക് നോക്കാം” സ്കെലോണി പറഞ്ഞു.

Rate this post