50-ാം അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, രണ്ടു ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന ഇന്ത്യ : പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം തുടങ്ങി.മത്സരത്തിൽ ടോസ് നേടിയ പാക് ടീം ബൌളിംഗ് തിരഞ്ഞെടുത്തു.മഴ ഭീക്ഷണിക്കിടയിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ഇന്നത്തെ മാച്ച് ജയിച്ചാൽ പാക് ടീം ഫൈനലിലേക്ക് എത്തും.

മത്സരത്തിൽ ഇന്ത്യൻ ടീം രണ്ട് മാറ്റങ്ങളുമായിട്ടാണ് പ്ലെയിങ് ഇലവനെ സെലക്ട്‌ ചെയ്തത്. ഷമി, ശ്രേയസ് അയ്യർ എന്നിവർക്ക് പകരം രാഹുൽ, ബുംറ എന്നിവർ ഇന്ത്യൻ ടീമിലേക്ക് എത്തി. ഇന്ത്യൻ ഇന്നിഗ്‌സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റാർ പാക് പേസർമാരെ മനോഹരമായ ബൗണ്ടറികളിൽ കൂടി അറ്റാക്ക് ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പേസർ ഷഹീൻ ആഫ്രീടി എറിഞ്ഞ ഫസ്റ്റ് ഓവറിലേ അവസാന ബോളിൽ രോഹിത് ശർമ്മ നേടിയത് മനോഹരമായ ഒരു സിക്സ്. ലെഗ് സൈഡ് വന്ന ബോൾ രോഹിത് ഫ്ലിക്ക് ചെയ്ത് സിക്സ് ആക്കി മാറ്റി.

പാകിസ്ഥാൻ ബൗളിംഗ് ആക്രമണത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ 50-ാം ഏകദിന അർദ്ധസെഞ്ചുറി തികച്ചു. ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ശർമ്മ ത്സരത്തിന്റെ ആദ്യ ഓവറുകളിൽ ഇന്ത്യയെ മുന്നിലെത്തിച്ചു. പാക്കിസ്ഥാനെതിരായ ടീമിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി പാകിസ്ഥാൻ പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും എറിഞ്ഞ പന്തുകൾ സൂക്ഷമായാണ് രോഹിത് തുടക്കത്തിൽ കൈകാര്യം ചെയ്തത്.

ശദാബ് ഖാൻ എറിഞ്ഞ 13 ആം ഓവറിലെ അവസാന മൂന്നു പന്തിൽ രണ്ടു സിക്‌സും ഒരു ഫോറും നേടിയ രോഹിത് പാക് ബൗളിങ്ങിനെ കടന്നാക്രമിച്ചു.അതിനിടയിൽ ഗില് 37 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി തികച്ചു.15 ആം ഓവറിൽ ഷദാബ് ഖാനെ സിക്സടിച്ച് രോഹിത് 42 പന്തിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി തികച്ചു.എന്നാൽ 17 ആം ഓവറിൽ സ്കോർ 121 ൽ നിൽക്കുമ്പോൾ ശദാബ് തന്നെ 49 പന്തിൽ നിന്നും 56 റൺസെടുത്ത രോഹിതിനെ പുറത്താക്കി.തൊട്ടു പിന്നാലെ 58 റൺസെടുത്ത ഗില്ലിനെ ഷഹീൻ അഫ്രിഡി പുറത്താക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 20 ഓവറിൽ 136/2 എന്ന നിലയിലാണ്.

Rate this post