‘ശിവം ദുബെ ഒരു വലിയ താരമാണ്. വളരെ ശക്തനാണ്, ജയ്സ്വാൾ തന്റെ കഴിവുകള്‍ എന്താണെന്ന് കാണിച്ച് തന്നു’ : പ്രശംസയുമായി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ | Shivam Dube | Yashasvi Jaiswal
അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20യിലും ആറു വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.ആദ്യ മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
68 റണ്‍സെടുത്ത യശ്വസി ജയ്സ്വാളിന്റെയും 32 പന്തില്‍ 63 റൺസ് നേടിയ ശിവം ദുബെയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. 63 റൺസ് നേടിയ പുറത്താവാതെ നിന്ന ദുബെ അഞ്ച് ഫോറും നാല് സിക്സും പറത്തി.ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ ജയ്സ്വാള്‍ 34 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്സുമടക്കമാണ് 68 റൺസ് നേടിയത് . മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സര ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇരു താരങ്ങളുടെയും പ്രകടനത്തെ പ്രശംസിച്ചു.
‘കഴിഞ്ഞ കുറച്ച് കാലമായി മികച്ച പ്രകടനങ്ങളാണ് ജയ്സ്വാളും ദുബെയും കാഴ്ചവയ്ക്കുന്നത്. ടെസ്റ്റിലും ടി20യിലും ജയ്സ്വാള്‍ അവന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. അവന്റെ കഴിവുകള്‍ എന്താണെന്ന് അവന് കാണിച്ച് തന്നു.കഴിവുറ്റ ബാറ്ററാണ് അദ്ദേഹം . മികച്ച ഒരുപാട് ഷോട്ടുകളും അവന്റെ പക്കലുണ്ട്. കരുത്തനായ ഒരു താരമാണ് ശിവം ദുബെ. വളരെ ശക്തനാണ്, സ്പിന്നര്‍മാരെ നേരിടാന്‍ കഴിയും. അതാണ് അദ്ദേഹത്തിന്റെ റോള്‍. അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി രണ്ട് നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ചു” രോഹിത് പറഞ്ഞു.
Shivam Dube said, "Rohit Sharma is happy with me. He said I played well". pic.twitter.com/0oDZArAz8S
— Mufaddal Vohra (@mufaddal_vohra) January 14, 2024
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് 172 എന്ന പൊറത്താവുന്ന സ്കോറിലെത്തിച്ചത്.നജിബുള്ള സദ്രാര്‍ 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരിം ജനത്തും മുജീബുര്‍ റഹ്മാനുമാണ് അഫ്ഗാന് സ്കോര്‍ 172-ല്‍ എത്തിച്ചത്. കരിം 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. ഒമ്പത് പന്തുകള്‍ നേരിട്ട മുജീബ് 21 റണ്‍സ് നേടി.മുജീബും കരീമും ചേർന്ന് 12 പന്തിൽ 30 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Rohit Sharma said – “Shivam Dube is a big guy, very powerful and can take on the spinners. That is his role and he has came out and played two crucial innings for us”. pic.twitter.com/nqWwPCzvF0
— CricketMAN2 (@ImTanujSingh) January 14, 2024
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് നായകന് രോഹിതിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍ – വിരാട് കോലി സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കളി ഇന്ത്യയുടെ കൈയിലായി. 16 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോലി പുറത്തായി.ജയ്സ്വാളിനെയും ജിതേഷ് ശര്‍മയേയും ഒരേ ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ദുബെയും റിങ്കുവും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.