ഓസ്‌ട്രേലിയൻ താരത്തിന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയുമായി ജോഷ് ഇംഗ്ലിസ് | Josh Inglis

വിശാഖപട്ടണത്ത് നടന്ന ഒന്നാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ സ്‌കോർ നേടി ഓസ്‌ട്രേലിയ 208/3. ടോപ് ഓർഡർ ബാറ്റർ ജോഷ് ഇംഗ്ലിസ് (110) നേടിയ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 50 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. സ്റ്റീവന്‍ സ്മിത്ത് (41 പന്തില്‍ 52) മികച്ച പ്രകടനം പുറത്തെടുത്തു.

ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും വേഗമേറിയ ടി20 ഐ സെഞ്ച്വറിയാണ് ഇംഗ്ലിസ് നേടിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. ഷോർട്ടിനെ നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ സ്മിത്തിനൊപ്പം ഇംഗ്ലിസും ചേർന്നു.പ്രസീദ് എറിഞ്ഞ എട്ടാം ഓവറിൽ 19 റൺസ് അടിച്ചെടുത്തു.മധ്യ ഓവറുകളിൽ ബിഷ്‌ണോയിക്കെതിരെ ഇംഗ്ലിസ് നിരന്തരം ബൗണ്ടറികൾ പായിച്ചു.

ഇരുവരും 131 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി.41 പന്തിൽ എട്ട് ഫോറുകൾ സഹിതം 52 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.വലംകൈയ്യൻ ബാറ്റർ തന്റെ അഞ്ചാം അർധസെഞ്ചുറിയാണ് ഈ ഫോർമാറ്റിൽ കുറിച്ചത്.

2013ൽ സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ 47 പന്തിൽ സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ റെക്കോർഡിനൊപ്പമെത്തി യിരിക്കുകയാണ് ഇംഗ്ലിസ് .പ്രസീദിനും ബിഷ്‌ണോയിക്കും മാത്രമാണ് വിക്കറ്റുകളുടെ കാര്യത്തിൽ അക്കൗണ്ട് തുറക്കാനായത്. ഇരുവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഇരുവരും നാലോവറിൽ 50ൽ അധികം റൺസ് വഴങ്ങി.അർഷ്ദീപ് നാലോവറിൽ 40 റൺസ് വഴങ്ങി,അതേസമയം, അക്‌സർ പട്ടേലും (32/0), മുകേഷ് കുമാറും (29/0) ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞു.ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമാണ് മുകേഷ് വഴങ്ങിയത്.

Rate this post