‘കേരള ബ്ലാസ്റ്റേഴ്സ് കിരീടം നേടാൻ ആഗ്രഹിക്കുന്നു, അതിലൊരു സംശയവുമില്ല’ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters
ഇന്നലെ കൊല്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ ഒരു ഗോളിന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ, ഈ സുപ്രധാന വിജയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്.
“ഈ വര്‍ഷം ഒരു പോസിറ്റീവ് നോട്ടിൽ അവസാനിപ്പിക്കുന്നത് വളരെ മികച്ചതായി തോന്നുന്നു.വെല്ലുവിളികൾ, പരിക്കുകൾ, പ്രധാന കളിക്കാ കളിക്കാരുടെ അഭാവം എന്നിവ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ ടീമിന്റെ പ്രകടനം അതിശയകരമാണ്. ഈ തടസ്സങ്ങൾ കാരണം ഞങ്ങൾക്ക് ഞങ്ങളുടെ സമീപനം ക്രമീകരിക്കേണ്ടിവന്നു, പക്ഷേ പോയിന്റ് ടേബിളിൽ ഒന്നാമനായി വർഷം പൂർത്തിയാക്കുന്നത് ഒരു നല്ല വികാരമാണ്.ഒരുപാട് ദൂരം പോകാനുണ്ട്, പക്ഷേ ഞങ്ങളുടെ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.
🇮🇳 Mohammed Aimen (20)
— Sevens Football (@sevensftbl) December 27, 2023
🇮🇳 Mohammed Azhar (20)
🇮🇳 Sachin Suresh (22)
🇮🇳 Rahul Praveen (23)
🇮🇳 Saurav Mandal (23)
Ivan and Kerala Blasters are working magic with these young talents. They managed to beat Mohun Bagan in Kolkata with these inexperienced talents. Wow! 🇮🇳❤️ #SFtbl pic.twitter.com/ZBrFMGzjXN
“ഇതൊരു ദുഷ്കരമായ യാത്രയാണ് ,യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ഞങ്ങളുടെ ശ്രദ്ധ തുടരുന്നു. ഈ യുവതാരങ്ങളെ മെച്ചെപ്പെടുത്തിയെടുക്കാൻ കഴിവുള്ള അനുഭവ സമ്പത്തുള്ള വിദേശ താരങ്ങളെ ടീമിലെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാ ടീമുകളും സീസണിന്റെ തുടക്കത്തിൽ പ്രചോദനപരമായി ഞങ്ങൾ ട്രോഫി നേടുമെന്ന് പറയും, ആഗ്രഹിക്കും. എല്ലാവര്ക്കും അതിനാഗ്രഹമുണ്ട്. തീർച്ചയായും കേരളാ ബ്ലാസ്റ്റേഴ്സ് കിരീടം നേടാൻ ആഗ്രഹിക്കുന്നു. അതിലൊരു സംശയവുമില്ല. പക്ഷെ അതൊരു കഠിനമായ ജോലിയാണ്. ധാരാളം കാര്യങ്ങളെ, പ്രശ്നങ്ങളെ ഞങ്ങൾ ഒന്നൊന്നായി മറികടക്കേണ്ടതുണ്ട്. ഞങ്ങൾ പോരാടും, ഒരിക്കലും കീഴടങ്ങില്ല. അതാണ് ഞങ്ങൾ. ഞങ്ങൾക്കുള്ളത് പോരാളിയുടെ ഹൃദയമാണ്. ലക്ഷ്യം നേടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഇന്ത്യൻ സൂപ്പർ ലീഗ് ട്രോഫി ആദ്യമായി ഉയർത്താനുള്ള ടീമിന്റെ ആഗ്രഹത്തെക്കുറിച്ച് ഇവാൻ പറഞ്ഞു.
Ivan Vukomanović 🗣️"I think we should be proud of Kerala Blasters, considering how we handled last 3 games, especially in the final stretch. With all the challenges, injuries, and key players missing, we had to find solutions as a team to stay competitive" @RM_madridbabe #KBFC
— KBFC XTRA (@kbfcxtra) December 27, 2023
“പ്രധാന കളിക്കാരെ നഷ്ടപ്പെട്ടത് ഞങ്ങളുടെ തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഞങ്ങളെ നിർബന്ധിച്ചു. തന്ത്രപരമായ സാഹചര്യങ്ങൾ മനസിലാക്കാനും വെല്ലുവിളികൾക്കിടയിലും വിജയത്തിനുള്ള വഴികൾ കണ്ടെത്താനും യുവ കളിക്കാരെ പഠിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്, ” ഇവാൻ പറഞ്ഞു.