തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ഗോളുമായി കരിം ബെൻസിമ |Karim Benzema
സൗദി പ്രൊ ലീഗ് ക്ലിപ് അൽ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ കിടിലൻ ഗോളോടെ ടീമിന് വിജയം നേടിക്കൊടുത്ത കരിം ബെൻസിമ ഇന്നലെ നടന്ന മത്സരത്തിലും ഗോൾ നേടിയിരിക്കുകയാണ്. ടുണീഷ്യൻ ക്ലബ് സിഎസ് സ്ഫാക്‌സിയനെതിരേയാണ് അൽ ഇതിഹാദ ഒരു ഗോളിന്റെ വിജയം നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിലാണ് ബെൻസൈമയുടെ ഗോൾ പിറക്കുന്നത്.
മുൻ റയൽ മാഡ്രിഡ് താരം വ്യാഴാഴ്ച ക്ലബ്ബുമായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ അവിസ്മരണീയമായ പ്രകടനം നടത്തിയിരുന്നു. ബെൻസൈമാ ഒരു ഗോളും അസിസ്റ്റും നേടിയ മത്സരത്തിൽ 2-1 ന് അൽ ഇത്തിഹാദ് എസ്‌പെറൻസ് സ്‌പോർട്ടീവ് ഡി ടുണിസിനെ പരാജയപ്പെടുത്തിയിരുന്നു.മൂന്ന് വർഷത്തെ കരാറിൽ ജൂൺ മാസത്തിലാണ് ബെൻസെമ അൽ ഇത്തിഹാദുമായി ഔദ്യോഗികമായി കരാർ ഒപ്പിട്ടത്. അൽ നാസറിന്റെ നിരയിൽ ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന് അടുത്തിടെ സൗദി അറേബ്യൻ ക്ലബ്ബുകളിൽ ചേർന്ന ഉയർന്ന പേരുകളിൽ ഒരാളാണ് ബെൻസിമ.
കഴിഞ്ഞ സീസണിൽ ബാലൺ ഡി ഓർ നേടിയ കരീം ബെൻസിമ മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സൗദി ലീഗിലേക്കെത്തുന്നത്. ആയ ഫോം സൗദിയിലും തുടരുന്ന കാഴ്ചയാണ് ആദ്യ രണ്ടു മത്സരങ്ങൾകൊണ്ട് തന്നെ കാണാൻ സാധിച്ചത്. ബെൻസിമ ഈ പ്രകടനം തുടരുകയാണെങ്കിൽ സൗദി ഫുട്ബോളിലെ രാജാവെന്ന പദവി ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ സ്വന്തമാക്കും എന്നുറപ്പാണ്. അൽ നാസർ താരമായ റൊണാൾഡോക്ക് പ്രീ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. പല മത്സരങ്ങളിലും പകരക്കാരനായിട്ടാണ് അദ്ദേഹം കളിക്കളത്തിൽ ഇറങ്ങുന്നത്.
La Masterclass de Karim Benzema pour son 2ème match avec Al Ittiadh…….pic.twitter.com/DuwcTr0DNq
— Benzelebronista (@Benzelebronista) July 30, 2023
യൂറോപ്പിൽ നിന്നും നിരവധി സൂപ്പർ താരങ്ങളാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യയിലേക്കെത്തിയത്. കരിം ബെൻസെമ (അൽ-ഇത്തിഹാദ്), എൻ’ഗോലോ കാന്റെ (അൽ-ഇത്തിഹാദ്), സാദിയോ മാനെ (അൽ-നാസർ), റൂബൻ നെവെസ് (അൽ-ഹിലാൽ), എഡ്വാർഡ് മെൻഡി (അൽ-അഹ്‌ലി), സെർഗെജ് മിലിങ്കോവിച്ച്-സാവിക്. (അൽ-ഹിലാൽ), വമ്പിച്ച ഡീലുകൾ ലഭിച്ച ശേഷം മിഡിൽ-ഈസ്റ്റിലേക്ക് മാറിയ പ്രധാന താരങ്ങൾ .
Karim Benzema scores again for Al Ittihad. 2 games, 2 goals & 1 assist, Ballon D’oro. KING 👑 pic.twitter.com/srM8IOhMCm
— Ashish اشيش (@RMadridEngineer) July 30, 2023