യൂറോപ്പിൽ നിന്നും അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters | Adrian Luna
പരിക്കേറ്റ് പുറത്തായ അഡ്രിയാൻ ലൂണയോടെ പകരക്കാരനെ തേടിയുള്ള യാത്രയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.ഇന്ത്യൻ സൂപ്പർ ലീഗ് കമന്റേറ്ററായ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ലൂണയുടെ പകരക്കാരനെ കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.
എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ള ഒരു യൂറോപ്യൻ താരവുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ നിലവിൽ നടക്കുന്നത്.ഫോർവേഡ്, വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ എന്നാണ് ഷൈജു ദാമോദരൻ പറയുന്നത്. ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നത് ഹോളണ്ട് താരമായ അലക്സ് ഷാക്കുമായാണെന്നാണ് റിപ്പോർട്ടുകൾ.
🚨 Breaking | Kerala Blasters are linked with a 31-year-old Dutch centre forward Alex Schalk. He can also play as a winger. His current contract with Urawa Reds end on 31st Jan 2024.#ISL10 #KeralaBlasters #KBFC #Manjappada #ISL #TransferUpdate #IndianFootball pic.twitter.com/bKtrq7s88I
— Foot Globe India (@footglobeindia) January 9, 2024
ജാപ്പനീസ് ലീഗിൽ ഉറാവ റെഡ്സിന്റെ താരമാണ് മുപ്പത്തിയൊന്നു വയസുള്ള അലക്സ് ഷാക്ക്. 3.6 കോടി രൂപ നിലവിൽ മൂല്യമുള്ള താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ട്രാൻസ്ഫർ ഡീൽ വൈകുന്നതിന് കാരണം താരത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല എന്നതാണ്. എന്തായാലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും സമയം ബാക്കി നിൽക്കെ ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
🚨 Exciting news! @KeralaBlasters in advanced discussions with Dutch footballer Alex Schalk. The anticipation rises for new possibilities on the field! 🌟⚽ #KeralaBlasters #AlexSchalk #KBFC #ISL10 pic.twitter.com/E35OGuKxwt
— Transfer Market Live (@TransfersZoneHQ) January 9, 2024
അലക്സ് ഷാക്ക് കൂടുതൽ കളിച്ചിട്ടുള്ളത് ഹോളണ്ടിലെ ക്ലബുകൾക്ക് വേണ്ടിയാണ്. സ്കോട്ട്ലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ചിട്ടുള്ള ഷാക്ക് അതിനു ശേഷമാണ് ജപ്പാനിലെത്തിയത്. നെതർലാന്റ്സിന്റെ അണ്ടർ 20,21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.