ഐഎസ്എല്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി എഫ്സി- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം അക്ഷരാർത്ഥത്തിൽ ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റസ്ലിങ് മത്സരമായിരുന്നു. കാരണം കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് നമ്മൾ കണ്ടതാണ്. ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടാലിന്റെ കഴുത്ത് വരെ എതിർ ടീം താരം ഞെരിക്കുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്.

ഒരു ഫുട്ബോൾ മത്സരം റസ്ലിങ് മത്സരമാവാതെ അതിനെ കൃത്യമായി നിയന്ത്രിക്കേണ്ട ചുമതല റഫറിമാർക്കുണ്ടെങ്കിലും കാണേണ്ടത് കാണാൻ കഴിയാത്ത അല്ലെങ്കിൽ കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന റഫറിമാറുള്ള ഐഎസ്എല്ലിൽ ഇതൊക്കെ സ്വാഭാവികം എന്ന് മാത്രമേ പറയാനുള്ളു.റഫറിമാരുടെ അവസ്ഥ നേരത്തെ അറിയാമെങ്കിലും ഇതിനോക്കെ പ്രോത്സാഹനം നൽകുന്ന ലീഗ് കമ്മിറ്റിയെയും ഒരു പക്ഷെ ആദ്യമായിട്ടാവും കണ്ടിട്ടുണ്ടാവുക.

ഇന്നലെ മുംബൈ- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് പിന്നാലെ ഐഎസ്എൽ തങ്ങളുടെ ഔദ്യോഗിക യൂട്യൂബിൽ പങ്ക് വെച്ചത് മത്സരത്തിലെ കൈയ്യാങ്കളിയുടെ വീഡിയോയായിരുന്നു. സാധാരണ ഗതിയിൽ മറ്റു ലീഗ് സംഘാടകർ തങ്ങളുടെ ലീഗിൽ നടക്കുന്ന കയ്യാങ്കളിക്ക് ശക്തമായ നടപടി സ്വീകരിക്കുകയും ഇനി ഇത്തരത്തിൽ കളത്തിൽ കയ്യാങ്കളി നടക്കാതിരിക്കാൻ മാതൃകപരമായ ശിക്ഷയും നൽകാറുണ്ട്.

എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്, കളത്തിലെ കയ്യാങ്കളിക്ക് ലീഗ് അധികൃതർ തന്നെ മാസ്സ് പരിവേഷം നൽകി അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രൊമോട്ട് ചെയ്യുന്നു. ഐഎസ്എല്ലിന് ഇനിയും ജനപ്രീതി വർദ്ധിക്കണമെങ്കിൽ ഇത്തരത്തിൽ കയ്യാങ്കളി നടക്കണമെന്നും അതൊക്കെ ബൂസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇളക്കി മറിക്കണമെന്നും ഐഎസ്എൽ സംഘാടകർക്ക് നന്നായി അറിയാം. അതിന്റെ ഭാഗമായാണ് മറ്റു ലീഗുകളിൽ ഒരിക്കലും അവർ നടക്കരുതെന്ന് ആഗ്രഹിക്കുന്ന കയ്യാങ്കളി ഇവിടെ ഐഎസ്എൽ അധികൃതർ ഒരു അഭിമാനമായി പങ്ക് വെച്ചിരിക്കുന്നത്.

ഐഎസ്എൽ അധികൃതർ ലക്ഷ്യമിട്ടത് പോലെ വീഡിയോയ്ക്ക് താഴെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുംബൈയെ കേറി ചൊറിയുന്നുമുണ്ട്. (അടുത്ത ഐഎസ്എൽ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സും മുംബൈയും തമ്മിൽ വെയ്ക്കാൻ ഐഎസ്എൽ അധികൃതർക്ക് ഇത് ധാരാളം)എന്നാൽ പ്രസ്തുത വീഡിയോയ്ക്ക് താഴെ ചില ആരാധകർ ഐഎസ്എൽ അധികൃതരോട് ഉളുപ്പില്ലേ എന്ന് പച്ചയ്ക്ക് ചോദിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള വീഡിയോ പങ്ക് വെയ്ക്കുന്നത് ഉള്ളുപ്പില്ലായ്മയ്ക്ക് തുല്യമെന്ന് അവർക്കറിയാം.

3.2/5 - (8 votes)