സാക് ക്രോളിക്ക് അര്‍ധ സെഞ്ചുറി , കുൽദീപിന് രണ്ടു വിക്കറ്റ് : ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് 100 റൺസ് നേടുന്നതിനിടയിൽ രണ്ടു വിക്കറ്റ് നഷ്ടം | IND vs ENG

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനിൽ കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണുള്ളത്. 61 റൺസുമായി ഓപ്പണര്‍ സാക് ക്രോലി ക്രീസിലുണ്ട്. 71 പന്തിൽ നിന്നും 9 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് ക്രോളിയുടെ ഇന്നിംഗ്സ്.

ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേ 27 റൺസ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് മടക്കം. 24 അപ്നത്തിൽ നിന്നും 11 റൺസ് നേടിയ ഒലി പോപ്പിനെ ധ്രുവ് ജുറൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ കരിയറിലെ 100ാം ടെസ്റ്റ് കളിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (സി), ശുഭ്‌മാൻ ഗിൽ, ദേവദത്ത് പടിക്കൽ, രവീന്ദ്ര ജഡേജ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Rate this post