❝എംബപ്പേ തീരുമാനം 🗣 അറിയിച്ചു കരാർ
✍️🚫 ഇനി പുതുക്കില്ല! ലക്ഷ്യം റയൽ മാഡ്രിഡ് ❞

അലയൻസ് അരീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ 3-2 പരാജയപെടുത്തിയതിൽ നിർണായക പങ്കു വഹിച്ചത് ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം കൈലിയൻ എംബപ്പേ. മികച്ച ഫോമിൽ നിൽക്കുമ്പോഴും പാരിസിൽ താരത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ഉയർന്നുവരുന്നു. അടുത്ത സീസണിൽ കൈലിയൻ എംബപ്പേ റയൽ മാഡ്രിഡിനു വേണ്ടി ജേഴ്സിയണിയുമെന്ന് എൽ ചിരിൻ‌ഗ്യൂട്ടോ ഡി ജുഗോൺസ് ഹോസ്റ്റ് ജോസെപ് പെഡ്രെറോൽ പറഞ്ഞു.

ഈ സമ്മറിൽ റയൽ മൂന്നു താരങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും സ്പാനിഷ് പത്രപ്രവർത്തകൻ വെളിപ്പെടുത്തി.ബയേണിന്റെ ഡേവിഡ് അലബ, ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡ്, പി‌എസ്‌ജിയുടെ കൈലിയൻ എംബപ്പേ എന്നി താരങ്ങളെയാണ് റയൽ അടുത്ത സീസണിൽ ടീമിലെത്തിക്കുന്നത്.റയൽ മാഡ്രിഡിന്റെ ലക്ഷ്യമായ മൂന്ന് കളിക്കാരിൽ, ഹാലാൻഡിനേക്കാൾ സ്പാനിഷ് തലസ്ഥാനത്ത് വരാൻ എംബപ്പേയ്ക്ക് സാധ്യതയുണ്ടെന്ന് പെഡ്രെറോൾ അവകാശപ്പെട്ടു.22 കാരനായ ലോകകപ്പ് ജേതാവ് അടുത്ത സീസണിൽ റയൽ മാഡ്രിഡിനായി കളിക്കുമെന്ന് പറഞ്ഞ് എംബപ്പെയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് അദ്ദേഹം ആക്കം കൂട്ടി. ഉയർന്ന ഒരു ട്രാൻസ്ഫർ തുകക്കും വിനീഷ്യസ് ജൂനിയറിനെ കൈമാറിയുമുള്ള ഒരു ഡീലിനൊപ്പം റയൽ പി‌എസ്‌ജിയുമായി ഒരു കരാർ ഉറപ്പാക്കുമെന്ന് റിപ്പോർട്ട്.


ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 32 തവണ സ്‌കോർ ചെയ്ത ഫ്രഞ്ചുകാരൻ ഒമ്പത് അസിസ്റ്റുകൾ കൂടി നേടി.റയൽ മാഡ്രിഡ് ബോസ് സിനെഡിൻ സിദാന് താല്പര്യമുള്ള താരം കൂടിയാണ് എംബപ്പേ. എന്നാൽ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിനെ റയൽ കൂടുതൽ താല്പര്യപെടുന്നില്ല എന്ന റിപ്പോർട്ടുകളും പുറത്തു വന്നു . ബാഴ്‌സലോണ, പി‌എസ്‌ജി, മാൻ സിറ്റി എന്നിവയും 20 കാരനായ ഡോർട്മണ്ട് താരത്തിനായി മത്സരിക്കുന്നുണ്ട്. എംബാപ്പയെ പാരിസിൽ നിലനിർത്താൻ തന്നെയാണ് ക്ലബ് ശ്രമിക്കുന്നതെങ്കിലും കരാർ വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ കൂടുതൽ മുന്നോട്ട് പോയില്ല എന്ന റിപ്പോർട്ടുകളുണ്ട്.

എംബപ്പെയുടെ നിലവിലെ കരാർ 2022 ലെ സമ്മറിൽ അവസാനിക്കും, കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ താരത്തെ സൗജന്യ ട്രാൻസ്ഫറിൽ വിട്ടുകൊടുക്കേണ്ടി വരും എന്ന ഭയം പിഎസ്ജി ക്കുണ്ട്. താരത്തിന്റെ വില 100 മില്യൺ മുതൽ 130 മില്യൺ ഡോളർ വരെ നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.