കിരീടം ലക്ഷ്യമാക്കി ലയണൽ മെസ്സിയും ഇന്റർ മയാമിയും ഇറങ്ങുന്നു |Lionel Messi |Inter Miami
ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ട് നാല് ആഴ്ചകൾക്ക് ശേഷം ഇന്റർ മിയാമിക്കൊപ്പം തന്റെ ആദ്യ ട്രോഫി നേടാനിറങ്ങുകയാണ് ലയണൽ മെസ്സി. നാളെ ഇന്ത്യൻ സമയം കാലത്ത് 6 -30 ന് നടക്കുന്ന ലീഗ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി നാഷ്വില്ലെയെ നേരിടും.മെക്സിക്കൻ ലിഗ MX ക്ലബ്ബുകളും മേജർ ലീഗ് ക്ലബ്ബുകളും ഉൾപ്പെട്ട ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്.
ആറു മത്സരങ്ങൾ കളിച്ച 36 കാരൻ 9 ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്കോറർ സ്ഥാനത്താണ്. ബാഴ്സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, അർജന്റീന ദേശീയ ടീമുകൾ എന്നിവയ്ക്കൊപ്പം നേടിയ വലിയ ട്രോഫി ശേഖരത്തിലേക്ക് അമേരിക്കയിൽ നിന്നും ഒരു ട്രോഫി കൂടി ചേർക്കാകാനുള്ള അവസരമാണ് മെസ്സിക്ക് വന്നു ചേർന്നിരിക്കുന്നത്.“എനിക്കും ആരാധകർക്കും ക്ലബിനും തന്നെ ഇത് മഹത്തരവും അവിശ്വസനീയവുമാണ്. ക്ലബ്ബ് വളരാനും വളരെയധികം നിക്ഷേപം നടത്താനും ശ്രമിക്കുന്നു.വലിയ മാറ്റങ്ങളോടെ ഒരു ടീമിനെ ഒന്നിപ്പിക്കാൻ കിരീടങ്ങൾ നേടുന്നത് വളരെയധികം സഹായിക്കുന്നു,” മെസ്സി പറഞ്ഞു.
“ഇത് വളരെ ചെറുപ്പമായ ഒരു ക്ലബ്ബാണ് ,അത്കൊണ്ട് കിരീടം നേടുന്നത് എല്ലാവർക്കും മനോഹരമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള മിയാമി ആരാധകനെപ്പോലും അത്ഭുതപ്പെടുത്തി പ്രതീക്ഷിച്ചതിലും വേഗത്തിലും കൂടുതൽ സ്വാധീനം ചെലുത്തിയതിലും അദ്ദേഹം മിയാമിയുടെ ഭാഗ്യത്തിൽ ഒരു വഴിത്തിരിവുണ്ടാക്കി.മെസ്സി സൗത്ത് ഫ്ലോറിഡയിൽ എത്തിയപ്പോൾ മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിലെ സ്റ്റാൻഡിംഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായിരുന്നു ഇന്റർ മയാമി.
സ്പാനിഷ് ജോഡികളായ മുൻ ബാഴ്സലോണ ടീമംഗങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവരും മെസ്സിക്കൊപ്പം ചേർന്നതോടെ സത്യമായ ടീമായി മയാമി മാറിയിരിക്കുകയാണ്.ടൂർണമെന്റിലെ ആറ് കളികളിൽ ഒരെണ്ണത്തെ മാത്രമാണ് അധിക സമയത്തേക്ക് നീണ്ട പോയത്.സെമി-ഫൈനലിൽ കഴിഞ്ഞ 15 മത്സരങ്ങളിൽ ഹോം ഗ്രൗണ്ടിൽ തോൽവിയറിയാതെ കഴിഞ്ഞ സീസണിലെ MLS റണ്ണേഴ്സ് അപ്പായ ഫിലാഡൽഫിയയിൽ 4-1 ന് ജയിച്ചുകൊണ്ട് ടീം എത്ര സമൂലമായി മെച്ചപ്പെട്ടുവെന്ന് കാണിച്ചു.MLS ന്റെ അറ്റ്ലാന്റ യുണൈറ്റഡ്, ഒർലാൻഡോ സിറ്റി, ഷാർലറ്റ് എന്നിവരോടൊപ്പം മെക്സിക്കൻ ക്ലബായ ക്രൂസ് അസൂലും ഫൈനലിൽക്കുള്ള വഴിയിൽ മയാമിക്ക് മുന്നിൽ വീണു.