ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi
ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ഗോൾ നേടി.ഫൈനലിൽ എത്തിയതോടെ ഇന്റർ മിയാമി concacaf ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി.
സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിനു മുൻപ് 10 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ഇന്റർ മിയാമി മെസ്സിയുടെ വരവിനു ശേഷമുള്ള ആറ് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളും സ്വന്തമാക്കി. ആറു മത്സരങ്ങളിൽ നിന്നും ഇന്റർമിയാമിക്ക് വേണ്ടി 9 ഗോളുകളും ഒരു അസിസ്റ്റും നേടിയ ലിയോ മെസ്സിയും തകർപ്പൻ ഫോമിലാണ്. ഓഗസ്റ്റ് 19നാണ് ലീഗ് കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മോന്റെറെ vs നാഷ്വില്ലേ മത്സരത്തിലെ വിജയികൾ ആയിരിക്കും ഇന്റർമിയാമിയെ ഫൈനൽ മത്സരത്തിൽ വച്ച് നേരിടുന്നത്. ഇന്റർമിയാമി ടീമിനോടൊപ്പം സൈൻ ചെയ്തതിനുശേഷംമുള്ള ആദ്യ ട്രോഫിയാണ് ലിയോ മെസ്സി ലക്ഷ്യം വെക്കുന്നത്.
തുടർച്ചയായ തോൽവികളുമായി മേജർ ലീഗ് സോക്കർ ലീഗിൽ അവസാന സ്ഥാനത്താണ് ഇന്റർ മിയാമി നിന്നിരുന്നത്. പ്ലേ ഓഫിലേക്ക് കടക്കാൻ ആദ്യത്തെ ഏഴു സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി അവരെ ചാമ്പ്യൻസ് ലീഗിലെത്തിച്ചിരിക്കുകയാണ്. ലീഗ് കപ്പിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് കോൺകാഫ് ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടാൻ കഴിയും.
ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞാൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്കാണ് നേരിട്ട് പ്രവേശനം ലഭിക്കുക.ഇനി ഇന്റർ മിയാമിയെ ആദ്യത്തെ കിരീടത്തിലേക്ക് നയിക്കുകയെന്നതാവും മെസിയുടെ പ്രധാനപ്പെട്ട ലക്‌ഷ്യം. ഫൈനലിൽ അമേരിക്കൻ ലീഗിലെ തന്നെ ക്ലബായ നാഷ്‌വില്ലെയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.സുബാറു പാർക്ക് പെൻസിൽവാനിയയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ വിജയം ഉറപ്പിച്ചിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇന്റർ മിയാമിക്കുവേണ്ടി 20 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ലീഡ് രണ്ടായി ഉയർത്തി.
ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് ബാഴ്സലോണയുടെ മുൻ താരമായ ജോർഡി ആൽബ മിയാമി ജേഴ്സിയിലെ ആദ്യ ഗോളുമായി വന്നതോടെ മൂന്നു ഗോളിന്റെ ലീഡിൽ ഇന്റർമിയാമി ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 73 മിനിറ്റിൽ ബെടോയയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫിലഡെൽഫിയ ശ്രമിച്ചഎങ്കിലും 84 മിനിറ്റിൽ റൂയിസ് നേടുന്ന ഗോളിൽ ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചു.