ആരാധകരുടെ ആശങ്കയകറ്റി മത്സരത്തിന്റെ അവസാന നിമിഷം പിൻവലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്.നായകനായ ലിയോ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.ആദ്യപകുതിയിൽ ഗോളുകൾ എന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിലെ 78മത്തെ മിനിറ്റിലാണ് വിജയ ഗോൾ പിറന്നത്.

മത്സരത്തിന്റെ 89 ആം മിനുട്ടിൽ ലയണൽ മെസ്സി സ്കെലോണി സബ്സ്റ്റിറ്റൂട്ട് ചെയ്യുകയും ചെയ്തു.മെസ്സി തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് പരിശീലകൻ സബ് ചെയ്തത്.മെസ്സിയെ സബ് ചെയ്തത് പരിക്ക് കൊണ്ടാണോ എന്ന ആശങ്ക ആരാധകരിൽ ഉയരുകയും ചെയ്തു. മത്സര ശേഷം ലോകകപ്പ് യോഗ്യതാ വിജയത്തെക്കുറിച്ചും സബ്സ്റ്റിറ്റൂട്ട് ആയതിനെക്കുറിച്ചും മെസ്സി സംസാരിച്ചു.”യോഗ്യതാ മത്സരങ്ങളിൽ ബുദ്ധിമുട്ടുള്ള മത്സരങ്ങളാണെന്ന് ഞങ്ങൾക്കറിയാം. ഇക്വഡോറിന് വളരെ നല്ല കളിക്കാരുണ്ട്, അവർ ശാരീരികമായി വളരെ മികച്ചവരാണ്” മെസ്സി പറഞ്ഞു.

“ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു, ശാരീരികമായി വളരെ ബുദ്ധിമുട്ടി ഞാൻ അൽപ്പം ക്ഷീണിച്ചതിനാലാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.കുറച്ചു കാലം മുമ്പ് ഞങ്ങൾ ലോക ചാമ്പ്യന്മാരായിരുന്നു, പക്ഷേ ഒരുപാട് സംഭവിച്ചതായി തോന്നുന്നു. അടുത്ത ലോകകപ്പിന് മത്സരിച്ച് യോഗ്യത നേടണം, ഓരോ കളിയും ജയിക്കണം” മെസ്സി പറഞ്ഞു.എല്ലാവരും അർജന്റീനയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലയണൽ മെസ്സി പറഞ്ഞു.

ഇക്വഡോറിനെതിരെ നേടിയ ഗോളോടെ ദക്ഷിണ അമേരിക്കയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ കളിക്കാരനെന്ന ലൂയിസ് സുവാരസിന്റെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സാധിച്ചു.യോഗ്യതാ മത്സരത്തിൽ ഇരു താരങ്ങളും 29 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.അടുത്ത ആഴ്ച ബൊളീവിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗോൾ നേടിയാൽ മെസിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കാൻ സാധിക്കും.

Rate this post