‘ശാരീരിക അസ്വസ്ഥതകളുമായാണ് കളിച്ചത്’ :കുറേ ദിവസത്തെ തൊണ്ടവേദനയ്ക്കും പനിക്കും ശേഷമാണ് കളിക്കാനിറങ്ങിയതെന്ന് ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക 2024 ൽ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ചിലിക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. 88 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസ് നേടിയ ഗോളിനാണ് അര്ജന്റീന വിജയം നേടിയത്. വിജയത്തോടെ അര്ജന്റീന ക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

ചിലിക്കെതിരെ താന്‍ കളിച്ചത് ശാരീരിക അസ്വസ്ഥതകളുമായാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചില താരം ഗബ്രിയേല്‍ സുവാസോയുടെ ചലഞ്ചിനെതുടര്‍ന്ന് മെസ്സി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ താരത്തിന് ചികിത്സയും ലഭിച്ചു. തുടര്‍ന്നാണ് തുറന്നുപറച്ചിലുമായി മെസ്സി രംഗത്തെത്തിയിരിക്കുന്നത്.

“കുറേ ദിവസത്തെ തൊണ്ടവേദനയ്ക്കും പനിക്കും ശേഷം ഞാൻ കളിച്ചു, ഇത് എന്നെ ബാധിച്ചിരിക്കാം. പരുക്കിനെ സംബന്ധിച്ചിടത്തോളം, അത് പഴയതോ ഞാൻ കഷ്ടപ്പെടുന്നതോ ആയ ഒന്നല്ല. ഇത് പേശിവലിവാണ്,” വിജയത്തിന് ശേഷം മെസ്സി പറഞ്ഞു.“കളിയുടെ തുടക്കത്തിൽ എൻ്റെ വലതു കൈത്തണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടു.പക്ഷേ കളി പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു” 37 കാരൻ കൂട്ടിച്ചേർത്തു.പെറുവിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിലപ്പോള്‍ മെസ്സി കളിക്കാനുള്ള സാധ്യത കുറവാണു.

പെറുവിനെതിരായ മത്സരത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് അര്‍ജന്റീന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കെലോണിയും പ്രതികരിച്ചു. കാനഡ, ചിലി ടീമുകള്‍ക്കെതിരെ കളിക്കാത്തവര്‍ക്ക് ഈ മത്സരത്തില്‍ അവസരം നല്‍കുമെന്ന് അര്‍ജന്റീന്‍ പരിശീലകന്‍ വ്യക്തമാക്കി. നിലവിലെ ചാമ്പ്യൻ അടുത്ത ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ജൂൺ 30 ഞായറാഴ്ച പെറുവിനോട് കളിക്കും.