‘100 ക്ലബ്ബുകൾ’ : അറ്റ്‌ലാന്റക്കെതിരെയുള്ള ഇരട്ട ഗോളോടെ അവിശ്വസനീയമായ നേട്ടവുമായി ലയണൽ മെസ്സി

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ 4-0 ത്തിന്റെ ലീഗ് കപ്പ് വിജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ വല കുലുക്കുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. മെസ്സിയുടെ വരവിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടാൻ ഇന്റർ മിയാമിക്ക് സാധിച്ചു. തുടർച്ചയായ തോൽവികളിൽ വലയുന്ന ക്ലബിന് മെസ്സിയുടെ വരവ് വലിയ ഉത്തേജനമാണ് നൽകിയത്.

അറ്റ്ലാന്റക്കെതിരെ നേടിയ ഗോളോടെ ക്ലബ്ബ് ഫുട്ബോളിലെ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ മെസ്സി ഇപ്പോൾ സ്കോർ ചെയ്തു.കഴിഞ്ഞയാഴ്ച നടന്ന ലീഗ് കപ്പിൽ ക്രൂസ് അസുലിനെതിരെ ഇന്റർ മിയാമി 2 -1 നു വിജയിച്ച മത്സരത്തിൽ വിജയ ഗോൾ നേടികൊണ്ടാണ് മെസ്സി അമേരിക്കയിലേക്കുള്ള വരവ് അറിയിച്ചത്. ആ മത്സരത്തിൽ ബെഞ്ചിലിരുന്ന് കളി തുടങ്ങിയ അദ്ദേഹം 36 മിനിറ്റ് മാത്രമേ പിച്ചിൽ ഉണ്ടായിരുന്നുള്ളൂ, പക്ഷെ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി.

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇന്റർ മിയാമിക്കായി ലയണൽ മെസ്സിയുടെ പൂർണ്ണ അരങ്ങേറ്റത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.കളി തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ തന്നെ മെസ്സി ഇന്ററിന്റെ സ്കോർ ബോർഡ് തുറന്നു.14 മിനിറ്റിനുള്ളിൽ മികച്ചൊരു ഗോളിലൂടൊപ് മെസ്സി ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ റോബർട്ട് ടെയ്‌ലറുടെ രണ്ടാം ഗോളിന് അസിസ്റ്റും അദ്ദേഹം നൽകി.അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ മെസ്സിയുടെ ഇരട്ടഗോളുകൾ അദ്ദേഹത്തെ മറ്റൊരു നാഴികക്കല്ലിൽ എത്തിച്ചിരിക്കുകയാണ്.

തന്റെ സീനിയർ ക്ലബ്ബ് കരിയറിൽ മെസ്സി ഗോൾ നേടുന്ന നൂറാമത്തെ എതിരാളിയായിരുന്നു അറ്റലാന്റ.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ കരിയറിൽ 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.ആദ്യപകുതിയിൽ മൂന്ന് ഗോളിന് ലീഡ് എടുത്ത ഇന്റർമിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യമായാണ് ആദ്യപകുതിയിൽ മൂന്ന് ഗോളിന് ലീഡ് സ്വന്തമാക്കുന്നത്. മാത്രവുമല്ല ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലു ഗോളുകളുടെ വ്യത്യാസത്തിൽ ഇന്റർമിയാമി ഒരു മത്സരം വിജയിക്കുന്നതും.

78 മിനിറ്റിൽ റോബിൻസൺ പകരക്കാരനായി ലിയോ മെസ്സി കളം വിട്ടതോടെ ഇന്റർമിയാമി ആരാധകർ മത്സരം വീക്ഷിക്കുന്നത് നിർത്തി സ്റ്റേഡിയത്തിൽ നിന്നും പുറത്തുപോയി. ലിയോ മെസ്സിയുടെ ഇമ്പാക്ട് എത്രത്തോളം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഒരു കാഴ്ച. മത്സരത്തിൽ അർജന്റീനിയൻ താരം ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ തൊടുത്തു, ഒരു തവണ പോസ്റ്റിൽ തട്ടുകയും ചെയ്തു.

100% വിജയശതമാനത്തോടെ ഫോർവേഡ് രണ്ട് ഡ്രിബിളുകളും പൂർത്തിയാക്കി. പന്തിൽ 66 ടച്ചുകൾ ഉണ്ടാവുകയും ചെയ്തു.മൂന്ന് പ്രധാന പാസുകൾ ഉൾപ്പെടെ 46 പാസുകൾ 82% കൃത്യതയോടെ ലയണൽ മെസ്സി പൂർത്തിയാക്കി. മത്സരിച്ച മൂന്ന് ഡ്യൂവലുകളിലും അദ്ദേഹം വിജയിച്ചു. കൂടാതെ മുൻ ബാഴ്‌സലോണ സൂപ്പർ താരം ഒരു ടാക്കിൾ നടത്തി.

5/5 - (1 vote)