അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi
ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ സ്മരണയിൽ എക്കാലവും ഉണ്ടായിരിക്കും.
മെസ്സി തന്റെ ഇന്റർ മിയാമി അരങ്ങേറ്റം നടത്തുകയും സ്റ്റോപ്പേജ് ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.ക്രൂസ് അസുലിനെതിരെ 2-1 ന്റെ വിജയമാണ് ഇന്റർ നേടിയത്.ലീഗ് കപ്പ് മത്സരത്തിനിടെ 54-ാം മിനിറ്റിൽ പകരക്കാരനായി അവതരിപ്പിച്ച മെസ്സി പെനാൽറ്റി ഏരിയയുടെ അരികിൽ ഒരു ഫ്രീ-കിക്ക് നേടുകയും അത് മനോഹരമായി വലയിലെത്തിക്കുകയും ചെയ്തു. ഇതോടെ അരങ്ങേറ്റത്തിൽ തന്നെ ഫ്രീകിക്ക് നേടുന്ന ആദ്യ താരമായി ലയണൽ മെസ്സി.
ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ സ്കോർ 1 – 1 എന്ന് നിൽക്കുമ്പോഴാണ് ലയണൽ മെസ്സി പെനാൽറ്റി ബോക്‌സിന് പുറത്ത് നിർണായകമായ ഒരു ഫ്രീ-കിക്ക് ഗോൾ നേടിയത്. മെസ്സി ഗോൾ നേടിയതോടെ മിയാമിയിലെ DRV PNK സ്റ്റേഡിയത്തിലെ 20,000 കാണികൾ ആവേശത്തിൽ പൊട്ടിത്തെറിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചില ആരാധകർ മൈതാനത്തേക്ക് കുതിച്ചു. മെസ്സിയുടെ വരവ് കായികരംഗത്തെ മാറ്റിമറിച്ച് മിയാമിയെയും മേജർ ലീഗ് സോക്കറിനെയും മുൻനിരയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Lionel Messi becomes the first player ever to score a free kick on a debut 😮💨🐐pic.twitter.com/7GN6guqbLd
— Guinness World Records (@_Wessinho) July 22, 2023
മത്സരത്തിൽ പരിക്ക് ബാധിച്ച് പുറത്ത്പോയ ഇന്റർമിയാമി ടീമിലെ സഹതാരമായ ഇയാൻ ഫ്രേയ്ക്ക് സമർപ്പിക്കുന്നതായി ലിയോ മെസ്സി പറഞ്ഞു.” ഇന്റർമിയാമിയുടെ ഈ മത്സരത്തിലെ ഇന്നത്തെ വിജയം മത്സരത്തിനിടെ പരീക്ക് ബാധിച്ച് ലോകർറൂമിൽ കഷ്ടപ്പെടുന്ന ഇന്റർമിയാമി ടീമിലെ എന്റെ സഹതാരമായ ഇയാൻ ഫ്രേയക്ക് സമർപ്പിക്കുകയാണ്, അദ്ദേഹം ഇന്നത്തെ മത്സരത്തിൽ പരിക്കേറ്റ് ലോക്കൽ റൂമിൽ വിശ്രമിക്കുകയാണ്. രണ്ട് സീരിയസായ പരിക്കുകളിൽ നിന്നും മുക്തി നേടിവന്ന ഇയാൻ ഫ്രേയ്ക്ക് ഇന്നും മത്സരത്തിനിടെ പരിക്ക് ബാധിച്ചു, ഇത് ദൗർഭാഗ്യകരമാണ്.” – ലിയോ മെസ്സി പറഞ്ഞു.