ഗോളുമായി മെസ്സിയും സുവാരസും , തകർപ്പൻ ജയത്തോടെ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ | Inter Miami
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഗോൾ നേടിയപ്പോൾ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മിന്നുന്ന വിജയം നേടി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി. നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്.
നാഷ്‌വില്ലെയിലെ ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 5 -3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ വിജയിച്ചാണ് ഇന്റർ മയാമി ആവാസ എട്ടിലെത്തിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ലൂയി സുവാരസിന്റെ ഗോളിലൂടെ ഇന്റർ മയാമി ലീഡ് നേടി. 23 ആം മിനുട്ടിൽ ഇടം കാൽ കൊണ്ട് നേടിയ മികച്ചൊരു ഗോളിലൂടെ ലയണൽ മെസ്സി ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതി തുടങ്ങാൻ മെസ്സി മൈതാനത്തുണ്ടായിരുന്നു. എന്നാൽ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ അഞ്ച് മിനിറ്റിന് ശേഷം മെസ്സിക്ക് പകരം റോബർട്ട് ടെയ്‌ലറെ ഇറക്കി. എന്തുകൊണ്ടാണ് മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്തത് എന്നത് വ്യക്തമല്ല.
Lionel Messi strikes for Inter Miami 2-0!!! What a goal! The GOAT is back!!! 🐐pic.twitter.com/DU9xJ9ujOx
— Jacob (@UtdJacobi) March 14, 2024
ഞായറാഴ്ച MLS-ൽ മോൺട്രിയലിനോട് 2-1 ന് തോറ്റ മത്സരത്തിൽ മെസ്സിക്ക് വിശ്രമം കൊടുത്തിരുന്നു.ഈ സീസണിൽ മിയാമിക്ക് വേണ്ടി ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 2 അസിസ്റ്റുകളും അഞ്ച് ഗോളുകളും നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ 63 ആം മിനുട്ടിൽ പകരക്കാരനായ ടെയ്‌ലർ മയമിയുടെ മൂന്നാം ഗോൾ നേടി.
Lionel Messi 🐐sets up Suarez for Inter Miami's first goal! What a goal!pic.twitter.com/q2TIXckJNv
— Jacob (@UtdJacobi) March 14, 2024
രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ സാം സറിഡ്ജിലൂടെ നാഷ്‌വില്ലെ ആശ്വാസ ഗോൾ നേടി.ഏപ്രിൽ 2 ന് ആരംഭിക്കുന്ന CCC യുടെ ക്വാർട്ടർ ഫൈനലിൽ മോണ്ടെറിയും FC സിൻസിനാറ്റിയും തമ്മിലുള്ള റൗണ്ട്-ഓഫ്-16 മത്സരത്തിലെ വിജയിയെ മിയാമി കളിക്കും.
Robert Taylor makes it 3-0 for Inter Miami 🔥
— Max Stéph (@maxstephh) March 14, 2024
When your idol is Lionel Messi you're destined for greatness 🐐
pic.twitter.com/qE8jCKgbOo